പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ തുടങ്ങി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ; പ്രതിപക്ഷ നേതാവിനെ നവംബര്‍ ആദ്യം പ്രഖ്യാപിച്ചേക്കും

പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ തുടങ്ങി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ; പ്രതിപക്ഷ നേതാവിനെ നവംബര്‍ ആദ്യം പ്രഖ്യാപിച്ചേക്കും
ഋഷി സുനകിന് പകരം പുതിയ നേതാവ് ആരായിരിക്കും. കണ്‍സര്‍വേറ്റീവുകാര്‍ പുതിയ നേതാവിനെ തെരഞ്ഞെടുക്കുകയാണ്. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഋഷി സുനക് നേതൃസ്ഥാനം ഒഴിയുമെന്ന് അറിയിച്ചിരുന്നു. ഈയാഴ്ച പുതിയ നേതൃത്വം വരുന്നതില്‍ നടപടികള്‍ തുടങ്ങും. മൂന്നു മാസത്തെ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായി നവംബര്‍ 2ന് പുതിയ നേതാവിനെ പ്രഖ്യാപിക്കും.

പുതിയ നേതാവ് സ്ഥാനമേറ്റെടുക്കും വരെ ഋഷി സുനക് പ്രതിപക്ഷ നേതാവായി തുടരും.

ആദ്യഘട്ട വോട്ടെടുപ്പില്‍ നോമിനേഷന്‍ സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പത്തു എംപിമാരുടെ പിന്തുണ ആവശ്യമുണ്ട്. ഇതിനായുള്ള നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള സമയം നാളെ തുടങ്ങും. നാലു സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ടാകുമെന്നാണ് സൂചന. സ്ഥാനാര്‍ത്ഥികള്‍ക്ക് സെപ്തംബര്‍ 29ന് ആരംഭിക്കുന്ന പാര്‍ട്ടി സമ്മേളനത്തില്‍ അംഗങ്ങളുമായി സംസാരിക്കാന്‍ അവസരം ലഭിക്കും.

പാര്‍ട്ടി അംഗങ്ങള്‍ ഓണ്‍ലൈന്‍ ബാലറ്റിലൂടെ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കും.

Other News in this category



4malayalees Recommends