കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിച്ചു ; സംസ്‌കാരം 25ന്

കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിച്ചു ; സംസ്‌കാരം 25ന്
കുവൈത്ത് അബ്ബാസിയയിലെ ഫ്‌ളാറ്റിലുണ്ടായ തീപിടിത്തത്തില്‍ വിഷപ്പുക ശ്വസിച്ചു മരിച്ച തലവടി സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. തലവടി നീരേറ്റുപുറം മുളയ്ക്കല്‍ മാത്യൂസ് വര്‍ഗീസ് മുളയ്ക്കല്‍ (42) ഭാര്യ ലിനി ഏലിയാമ്മ (38), മക്കളായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഐറിന്‍ റേച്ചല്‍ മാത്യൂസ് (14), നാലാം ക്ലാസ് വിദ്യാര്‍ത്ഥി ഐസക് മാത്യൂസ് മുളയ്ക്കല്‍ (10) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിച്ചത്.

കുവൈത്തില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായ് വഴിയാണ് ഇന്നലെ രാവിലെ 9ന് മൃതദേഹങ്ങള്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ചത്. 25ന് സംസ്‌കാരം നടത്തും.

Other News in this category



4malayalees Recommends