കുവൈറ്റില്‍ മറ്റൊരാളുടെ പേരില്‍ എടുത്ത വീട്ടില്‍ താമസിക്കാനാവില്ല; താമസ രജിസ്‌ട്രേഷന്‍ കര്‍ശനമാക്കി അധികൃതര്‍

കുവൈറ്റില്‍ മറ്റൊരാളുടെ പേരില്‍ എടുത്ത വീട്ടില്‍ താമസിക്കാനാവില്ല; താമസ രജിസ്‌ട്രേഷന്‍ കര്‍ശനമാക്കി അധികൃതര്‍
കുവൈറ്റില്‍ മറ്റൊരാളുടെ പേരില്‍ എടുത്ത വീടുകളിലോ കെട്ടിടങ്ങളിലോ താമസിക്കാന്‍ ഇനി സാധിക്കില്ല. ഓരോ താമസ ഇടങ്ങളിലും പാര്‍ക്കുന്നവരുടെ പേരു വിവരങ്ങള്‍ തന്നെയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന കാര്യം ഉറപ്പാക്കണമെന്ന് പ്രോപ്പര്‍ട്ടി ഉടമകള്‍ക്കും വീട്ടുടമകള്‍ക്കും പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (പിഎസിഐ) കര്‍ശന നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണിത്.

നിലവില്‍ നിയമാനുസൃതമായ താമസക്കാര്‍ മാത്രമാണ് കെട്ടിടത്തില്‍ ഉള്ളതെന്ന് വ്യക്തമാക്കണമെന്നു മാത്രമല്ല, നിലവില്‍ താമസിക്കാത്ത ആരുടെയെങ്കിലും പേരുകള്‍ കെട്ടിടത്തിലെ താമസക്കാരായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവ രജിസ്റ്ററില്‍ നിന്ന് നീക്കം ചെയ്യണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. താമസക്കാരല്ലാത്ത വ്യക്തികളെ അവരുടെ വിലാസ രേഖകളില്‍ നിന്ന് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍ പ്രോപ്പര്‍ട്ടി ഉടമകള്‍ അവരുടെ വിരലടയാളം നല്‍കേണ്ടതുണ്ടെന്ന് പിഎസിഐയിലെ രജിസ്‌ട്രേഷന്‍ അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ജാബര്‍ അല്‍ കന്ദരി പറഞ്ഞു. താമസക്കാരുടെ പേരുകള്‍ തെറ്റായ രീതിയില്‍ നീക്കം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണിത്.

Other News in this category



4malayalees Recommends