'എന്റെ അച്ഛനും ഡ്രൈവര്‍ ആണ്, ദൈവം കാത്ത് രക്ഷിക്കട്ടെ'; അര്‍ജുനെ കുറിച്ച് ഡയറിയില്‍ എഴുതി രണ്ടാംക്ലാസുകാരന്‍; വൈറല്‍ കുറിപ്പ് പങ്കിട്ട് മന്ത്രി

'എന്റെ അച്ഛനും ഡ്രൈവര്‍ ആണ്, ദൈവം കാത്ത് രക്ഷിക്കട്ടെ'; അര്‍ജുനെ കുറിച്ച് ഡയറിയില്‍ എഴുതി രണ്ടാംക്ലാസുകാരന്‍; വൈറല്‍ കുറിപ്പ് പങ്കിട്ട് മന്ത്രി
ഉത്തരകര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടി പ്രാര്‍ഥനയിലാണ് കേരളക്കരയാകെ. അര്‍ജുന്റെ ലോറി പുഴയില്‍ നിന്നും കണ്ടെത്തിയത് ആശ്വാസമാകുന്നുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥയില്‍ ലോറി പുറത്തെടുക്കുന്നതിനായി നാളെ വരെ കാത്തിരിക്കണം.

അര്‍ജുന് എന്തുപറ്റിയെന്ന് അറിയാന്‍ പത്താം ദിനത്തിലേക്ക് കാത്തിരിപ്പ് നീളുമ്പോള്‍ കണ്ണീര്‍ തോരുന്നില്ല വാര്‍ത്ത അറിഞ്ഞ ഓരോരുത്തരിലും. ഇപ്പോഴിതാ അര്‍ജുനെ കാണാതായതിന് പിന്നാലെ രണ്ടാം ക്ലാസുകാരന്‍ എഴുതിയ ഒരു ഡയറിക്കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കോഴിക്കോട് ജില്ലയിലെ വടകര മേപ്പയില്‍ ഈസ്റ്റ് എസ്ബി സ്‌കൂളിലെ രണ്ട് ബി ക്ലാസിലെ വിദ്യാര്‍ഥി ഇഷാന്റെ ഡയറിയാണ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ളവര്‍ പങ്കിട്ടിരിക്കുന്നത്.

ഇഷാന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: 'ഇന്ന് എനിക്ക് സങ്കടമുള്ള ദിവസമാണ്. കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് വണ്ടിയുമായി പോയ അര്‍ജുന്‍ മണ്ണിടിച്ചിലില്‍ കാണാതായി. എന്റെ അച്ഛനും ഡ്രൈവര്‍ ആണ്. ദൈവം കാത്ത് രക്ഷിക്കട്ടെ'




Other News in this category



4malayalees Recommends