ഉറക്കത്തില്‍ ഹൃദയാഘാതം ; മലയാളി യുവാവ് യുകെയില്‍ മരണമടഞ്ഞു

ഉറക്കത്തില്‍ ഹൃദയാഘാതം ; മലയാളി യുവാവ് യുകെയില്‍ മരണമടഞ്ഞു
ഉറക്കത്തിലുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് യുകെയില്‍ മലയാളി യുവാവ് മരണമടഞ്ഞു. യുകെ പ്ലീമൗത്തിന് സമീപം കോണ്‍വാളിലെ ബ്യൂഡില്‍ കുടുംബമായി താമസിച്ചിരുന്ന ഹനൂജ് എം കുര്യാക്കോസ് (40) ആണ് മരിച്ചത്. ഉറക്കത്തില്‍ നിന്നും ഉണരാത്തതിനെ തുടര്‍ന്ന് പരിഭ്രാന്തരായ കുടുംബാംഗങ്ങള്‍ ആംബുലന്‍സ് സഹായം തേടിയിരുന്നു. ആംബുലന്‍സ് ടീം അംഗങ്ങളെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.

ഉറക്കത്തില്‍ സംഭവിച്ച ഹൃദയാഘാതമാണ് മരണ കാരണമെന്ന് നിഗമനം. എറണാകുളം കോതമംഗലം സ്വദേശിയാണ് ഹനൂജ്. ഏഴു വര്‍ഷത്തോളം യുകെയിലുണ്ടായിരുന്ന ഹനൂജ് വീസ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് 2012 ല്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. തുടര്‍ന്ന് ആറു മാസം മുമ്പാണ് യുകെയില്‍ എത്തുന്നത്. കോണ്‍വാളിലെ ഒരു സ്വകാര്യ കെയര് ഹോമില്‍ ജോലി ചെയ്യുന്ന ദിവ്യയാണ് ഭാര്യ. അയാന്‍ (5), ആരോണ്‍ (2) എന്നിവരാണ് മക്കള്‍.

കോതമംഗലം പുന്നേക്കാട് മാപ്പാനിക്കാട്ട് കുര്യാക്കോസ്, അന്നക്കുട്ടി ദമ്പതികളുടെ മകനാണ്.

ഏക സഹോദരി ഹണി (ബാസില്‍ഡണ്‍, യുകെ) എല്‍ദോ (സഹോദരി ഭര്‍ത്താവ്)

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങും. സംസ്‌കാരം പിന്നീട്.

Other News in this category



4malayalees Recommends