സര്‍ക്കാര്‍ സഹായമില്ലെങ്കില്‍ എന്‍എച്ച്എസ് പ്രതിസന്ധിയിലാകും ; ആരോഗ്യ സേവനങ്ങള്‍ തടസ്സപ്പെട്ടേക്കും ; പ്രതിവര്‍ഷം വേണ്ടത് 38 ബില്യണ്‍ പൗണ്ടോളം അധികമെന്നു പഠന റിപ്പോര്‍ട്ട്

സര്‍ക്കാര്‍ സഹായമില്ലെങ്കില്‍ എന്‍എച്ച്എസ് പ്രതിസന്ധിയിലാകും ; ആരോഗ്യ സേവനങ്ങള്‍ തടസ്സപ്പെട്ടേക്കും ; പ്രതിവര്‍ഷം വേണ്ടത് 38 ബില്യണ്‍ പൗണ്ടോളം അധികമെന്നു പഠന റിപ്പോര്‍ട്ട്
ഇംഗ്ലണ്ടിലെ ആരോഗ്യ മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കൂടുതല്‍ ധനസഹായം നല്‍കി ആരോഗ്യ മേഖലയുടെ സേവനം നിലനിര്‍ത്തുക സര്‍ക്കാരിന് വെല്ലുവിളിയാണ്. രോഗികള്‍ക്ക് സമയത്തിന് ചികിത്സ നല്‍കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണ്. എന്‍എച്ച്എസ് സേവനം മെച്ചപ്പെടുത്താന്‍ സാമ്പത്തിക സഹായം അനിവാര്യമാണ്. സ്വതന്ത്ര ഗ്രൂപ്പ് നടത്തിയ പഠനത്തില്‍ പ്രതിവര്‍ഷം 38 ബില്യണ്‍ പൗണ്ട് അധികമായി നല്‍കിയാല്‍ മാത്രമേ സേവനങ്ങള്‍ ലഭ്യമാക്കാനാകൂ എന്നാണ്.

എന്‍എച്ച് എസ് പ്രതിസന്ധി കുറയ്ക്കുമെന്നും സര്‍ജറി ഉള്‍പ്പെടെ അടിയന്തര സേവനങ്ങള്‍ക്ക് കാത്തിരിപ്പ് സമയം കുറയ്ക്കുമെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കിയാണ് അധികാരത്തിലേറിയിരിക്കുന്നത്.

ചെലവ് ചുരുക്കല്‍ നയം കൊണ്ടുവന്നിട്ടും സര്‍ക്കാര്‍ ഉദ്ദേശിക്കും പോലെ ഫലമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

രോഗികള്‍ക്ക് സമയത്തിന് സേവനം ഉറപ്പാക്കണമെങ്കില്‍ എന്‍എച്ച്എസിന് അധിക ഫണ്ടു വേണം. കാന്‍സര്‍, ഹൃദ്രോഗങ്ങള്‍, ഡിമെന്‍ഷ്യ രോഗികളുടെ എണ്ണവും ഭാവിയില്‍ ഏറുന്നത് വെല്ലുവിളിയാണ്.

ഈ വര്‍ഷം എന്‍ എച്ച് എസ്സിന്റെ ചിലവുകള്‍ അതിന്റെ ബജറ്റിനേക്കാള്‍ മൂന്നു ബില്യണ്‍ പൗണ്ട് എങ്കിലും അധികമാകുമെന്നാണ് ഹെല്‍ത്ത് ട്രസ്റ്റ് അധികൃതര്‍ ആശങ്കപ്പെടുന്നത്. ഇതു കണ്ടെത്തല്‍ സര്‍ക്കാരിന് വെല്ലുവിളിയാകും

Other News in this category



4malayalees Recommends