ബാങ്ക് ഓഫ് ഇംഗ്ലണ്ട് ആഗസ്റ്റില്‍ പലിശ നിരക്ക് വെട്ടിക്കുറയ്ക്കും! പ്രതീക്ഷയേകുന്ന പ്രവചനങ്ങളുമായി സാമ്പത്തിക വിദഗ്ധര്‍; മോര്‍ട്ട്‌ഗേജുകാര്‍ക്ക് ആശ്വാസമേകുന്ന 'ആ തീരുമാനം' അടുത്ത ആഴ്ച വരുമോ?

ബാങ്ക് ഓഫ് ഇംഗ്ലണ്ട് ആഗസ്റ്റില്‍ പലിശ നിരക്ക് വെട്ടിക്കുറയ്ക്കും! പ്രതീക്ഷയേകുന്ന പ്രവചനങ്ങളുമായി സാമ്പത്തിക വിദഗ്ധര്‍; മോര്‍ട്ട്‌ഗേജുകാര്‍ക്ക് ആശ്വാസമേകുന്ന 'ആ തീരുമാനം' അടുത്ത ആഴ്ച വരുമോ?
നാല് വര്‍ഷത്തിനിടെയുള്ള ആദ്യത്തെ പലിശ നിരക്ക് വെട്ടിക്കുറയ്ക്കല്‍ അടുത്ത ആഴ്ച നടക്കുമെന്ന് സാമ്പത്തിക വിദഗ്ധരുടെ സര്‍വ്വെ. റോയിറ്റേഴ്‌സ് നടത്തിയ സര്‍വ്വെയിലാണ് ആഗസ്റ്റില്‍ ചേരുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ട് മോണിറ്ററി പോളിസി യോഗത്തില്‍ പലിശ നിരക്ക് വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം ഉണ്ടാകുമെന്ന് പ്രവചനം നടത്തിയത്.

ഈപ്രവചനം സത്യമായാല്‍ കടമെടുപ്പ് ചെലവുകള്‍, പ്രത്യേകിച്ച് മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ കുറയും, കൂടാതെ മെച്ചപ്പെട്ട ഡീലുകള്‍ വിപണിയില്‍ ഇടംപിടിക്കുകയും ചെയ്യും. പലിശ നിരക്കുകള്‍ നിലവിലെ 5.25 ശതമാനത്തില്‍ നിന്നും 5 ശതമാനത്തിലേക്ക് താഴുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിലവിലെ ബേസ് റേറ്റ് 15 വര്‍ഷത്തിനിടെയുള്ള ഉയര്‍ന്ന നിരക്കായ 5.25 ശതമാനത്തിലാണ്. 14 തവണയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത്. ജൂലൈ 18-24 വരെയുള്ള തീയതികളില്‍ നടത്തിയ സര്‍വ്വെയില്‍ പങ്കെടുത്ത 80 ശതമാനത്തിലേറെ ഇക്കണോമിസ്റ്റുകളാണ് ബാങ്ക് പലിശ കുറയ്ക്കാന്‍ തയ്യാറാകുമെന്ന് വിശ്വസിക്കുന്നത്.

Other News in this category



4malayalees Recommends