മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ അറസ്റ്റിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ മുഖത്തു ചവിട്ടി, അന്വേഷണം തുടങ്ങി ; പൊലീസ് ഉദ്യോഗസ്ഥനെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തി

മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ അറസ്റ്റിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ മുഖത്തു ചവിട്ടി, അന്വേഷണം തുടങ്ങി ; പൊലീസ് ഉദ്യോഗസ്ഥനെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തി
മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ അറസ്റ്റിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ മുഖത്ത് ചവിട്ടിയ സംഭവത്തില്‍ പ്രതികരിച്ച് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ്. സംഭവത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥനെ പ്രവര്‍ത്തന ചുമതലകളില്‍ നിന്ന് നീക്കിയതായി ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ ഇതുവരെ സസ്‌പെന്‍ഡ് ചെയ്തിട്ടില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഇന്‍ഡിപെന്‍ഡന്റ് ഓഫീസ് ഫോര്‍ പൊലീസ് കണ്ടക്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൈകള്‍ പുറകില്‍ കെട്ടിയ നിലയില്‍ നില്‍ക്കുന്ന യുവാവിന്റെ മുഖത്തും തലയിലും പൊലീസ് ഉദ്യോഗസ്ഥന്‍ ചവിട്ടുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ഇന്‍ഡിപെന്‍ഡന്റ് ഓഫീസ് ഫോര്‍ പൊലീസ് കണ്ടക്ടിന്റെ അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം നടപടിയുണ്ടാകും.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീയെ തള്ളിമാറ്റുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Other News in this category



4malayalees Recommends