ഏറ്റവും കൂടുതല്‍ ചൂട് കുവൈറ്റില്‍; ജൂലൈ അവസാനത്തോടെ ചൂട് വീണ്ടും കൂടും

ഏറ്റവും കൂടുതല്‍ ചൂട് കുവൈറ്റില്‍; ജൂലൈ അവസാനത്തോടെ ചൂട് വീണ്ടും കൂടും
മേഖലയിലെ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന രാജ്യങ്ങളിലൊന്നായ കുവൈറ്റില്‍ ഈ മാസം അവസാനത്തോടെ ചൂട് വീണ്ടും കൂടുമെന്ന് കാലാവസ്ഥാന അധികൃതര്‍ അറിയിച്ചു. കുവൈറ്റിലെ കാലാവസ്ഥാ വിദഗ്ധന്‍ ഇസ്സ റമദാനെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രമായ അല്‍ ഖബസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈ അവസാന വാരത്തില്‍ രാജ്യത്തെ താപനില ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ കാലയളവില്‍, കുവൈത്തിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ഇറാഖിലും ഈ വര്‍ഷത്തെ ഏറ്റവും തീവ്രമായ ചൂടും സൗരവികിരണവും അനുഭവപ്പെടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ സമയത്തെ താപനില എന്ന ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് ഇതുവരെ പ്രവചിച്ചിട്ടില്ല. ഈ കാലയളവില്‍ ഹീറ്റ് സ്‌ട്രോക്കുകള്‍ രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആളുകള്‍ പകല്‍ സമയങ്ങളില്‍ പ്രത്യേകിച്ച് ചൂട് കഠിനമായ മണിക്കൂറുകളില്‍ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. പുറത്തിറങ്ങുന്നവര്‍ ശരീരത്തില്‍ നേരിട്ട് വെയില്‍ കൊള്ളാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. വാഹനങ്ങളുടെ ടയറുകള്‍, എഞ്ചിനുകള്‍, വീട്ടിലെ എയര്‍ കണ്ടീഷണറുകള്‍ എന്നിവ പരിശോധിച്ച് തകരാറുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്താനും അദ്ദേഹം നിര്‍ദേശിച്ചു.

Other News in this category



4malayalees Recommends