ക്വാളിറ്റിയില്ലാത്ത കെയര്‍ ക്വാളിറ്റി കമ്മീഷന്‍? ഹെല്‍ത്ത് & കെയര്‍ മേഖലയുടെ നിരീക്ഷകര്‍ ജോലിക്ക് ഉപകരിക്കുന്നില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്; ആശുപത്രികളിലും, ജിപി സര്‍ജറികളിലും, കെയര്‍ ഹോമുകളിലും ഒരു ദശകത്തിലേറെയായി നോട്ടമില്ല

ക്വാളിറ്റിയില്ലാത്ത കെയര്‍ ക്വാളിറ്റി കമ്മീഷന്‍? ഹെല്‍ത്ത് & കെയര്‍ മേഖലയുടെ നിരീക്ഷകര്‍ ജോലിക്ക് ഉപകരിക്കുന്നില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്; ആശുപത്രികളിലും, ജിപി സര്‍ജറികളിലും, കെയര്‍ ഹോമുകളിലും ഒരു ദശകത്തിലേറെയായി നോട്ടമില്ല
കെയര്‍ റെഗുലേറ്റര്‍ കെയര്‍ ക്വാളിറ്റി കമ്മീഷന്‍ ഉദ്ദേശിച്ച ജോലി ചെയ്യാന്‍ പറ്റുന്ന അവസ്ഥയിലല്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. രോഗികളെ സംരക്ഷിക്കേണ്ട കെയര്‍ റെഗുലേറ്റര്‍ യഥാര്‍ത്ഥത്തില്‍ ഇവരെ കൈവിടുന്നതായി റിവ്യൂ കണ്ടെത്തിയതോടെയാണ് വിമര്‍ശനം.

അഞ്ചിലൊന്ന് കെയര്‍ സേവനദാതാക്കള്‍ക്കും കെയര്‍ ക്വാളിറ്റി കമ്മീഷന്റെ റേറ്റിംഗ് ലഭിച്ചിട്ടില്ലെന്ന് ഞെട്ടിക്കുന്നതാണെന്ന് ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു. ചില ആശുപത്രികളും, ജിപി സര്‍ജറികളും, കെയര്‍ ഹോമുകളും ഒരു ദശകത്തിലേറെയായി പുനര്‍ ഇന്‍സ്‌പെക്ഷന് വിധേയമായിട്ടില്ലെന്നും റിപ്പോര്‍ട്ട് കണ്ടെത്തി.

ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ സേവനങ്ങള്‍ ആളുകള്‍ക്ക് സുരക്ഷിതവും, ഫലപ്രദവും, ഉയര്‍ന്ന നിലവാരത്തിലുള്ളതാണെന്നും ഉറപ്പാക്കാനുള്ള ഉത്തരവാദിത്വമാണ് സിക്യുസിയ്ക്കുള്ളത്. ഇതിനായി നിരീക്ഷണവും, പരിശോധനയും നടത്തേണ്ടതാണ്. എന്നാല്‍ ഡോ. പെന്നി ഡാഷ് നടത്തിയ സ്വതന്ത്ര റിവ്യൂ പ്രകാരം പകുതിയില്‍ താഴെ ഇന്‍സ്‌പെക്ഷനും കഴിഞ്ഞ വര്‍ഷമാണ് നടന്നത്.

കൂടാതെ പരിശോധനകള്‍ നടത്തുന്നവര്‍ക്ക് ആവശ്യമായ അനുഭവപരിചയം ഇല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. മുന്‍പ് ഒരിക്കല്‍ പോലും ആശുപത്രിയില്‍ പോയിട്ടില്ലെന്ന് ചില ഇന്‍സ്‌പെക്ടര്‍മാര്‍ സമ്മതിക്കുന്നു. കെയര്‍ ഹോമില്‍ ഡിമെന്‍ഷ്യ ബാധിച്ച രോഗിയെ കാണാത്തവരാണ് ചില ഇന്‍സ്‌പെക്ടര്‍മാരെന്നും റിപ്പോര്‍ട്ട് പറയുന്നു.

Other News in this category



4malayalees Recommends