വാട്‌സ്ആപ്പിലൂടെ വിദ്യാര്‍ഥിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളുമയച്ചു; അധ്യാപകനെതിരെ കേസെടുത്തു

വാട്‌സ്ആപ്പിലൂടെ വിദ്യാര്‍ഥിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളുമയച്ചു; അധ്യാപകനെതിരെ കേസെടുത്തു
വാട്‌സ്ആപ്പ് വഴി വിദ്യാര്‍ഥിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച അധ്യാപകനെതിരേ കുവൈറ്റില്‍ കേസ്. സ്‌കൂള്‍ അധ്യാപകനായ ഇയാളെ റിമാന്‍ഡ് ചെയ്യാന്‍ കുവൈറ്റ് പ്രോസിക്യൂട്ടര്‍മാര്‍ ഉത്തരവിട്ടതായി കുവൈറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ കുവൈറ്റ് പൗരനാണെന്നാണ് റിപ്പോര്‍ട്ട്. അശ്ലീലം, വേശ്യാവൃത്തി എന്നിവയ്ക്ക് പ്രേരിപ്പിച്ച കുറ്റമാണ് അധ്യാപകനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, അധ്യാപകന്റെയോ വിദ്യാര്‍ഥിയുടെയോ പ്രായമോ മറ്റു വിശദാംശങ്ങലോ പുറത്തുവിട്ടിട്ടില്ല.

കുവൈറ്റ് പൗരനായ അധ്യാപികന്‍ സമൂഹമാധ്യമ അക്കൗണ്ടിലൂടെ അധാര്‍മ്മികമായ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ശബ്ദ സന്ദേശങ്ങളും വിദ്യാര്‍ഥിക്ക് അയച്ചുകൊടുത്തുവെന്നാണ് ആരോപണം. പ്രതി ഇതിന് മുന്‍പും സമാനമായ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ടതായും അന്വേഷണത്തില്‍ വ്യക്തമായതായി പബ്ലിക് പ്രൊസിക്യൂട്ടര്‍ അറിയിച്ചു. അന്വേഷണത്തിനിടെ ഇയാള്‍ കുറ്റം സമ്മതിച്ചു.

Other News in this category



4malayalees Recommends