ഒളിംപിക്‌സ് പ്രമാണിച്ച് ന്യൂസൗത്ത് വെയില്‍സിലെ ബാറുകള്‍ക്കും ഹോട്ടലുകള്‍ക്കും പ്രവര്‍ത്തന സമയങ്ങളില്‍ ഇളവ്

ഒളിംപിക്‌സ് പ്രമാണിച്ച് ന്യൂസൗത്ത് വെയില്‍സിലെ ബാറുകള്‍ക്കും ഹോട്ടലുകള്‍ക്കും പ്രവര്‍ത്തന സമയങ്ങളില്‍ ഇളവ്
പാരീസില്‍ നടക്കുന്ന ഒളിംപിക്‌സ് പ്രമാണിച്ച് ന്യൂസൗത്ത് വെയില്‍സിലെ ഹോട്ടലുകള്‍ ബാറുകള്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ പ്രവര്‍ത്തന സമയത്തിന് ഇളവ് പ്രഖ്യാപിച്ചു. ഒളിംപിക്‌സ് മത്സരം തത്സമയം കാണിക്കുന്ന ലൈസന്‍സുള്ള വേദികള്‍ക്ക് പുലര്‍ച്ചെ വരെ പ്രവര്‍ത്തിക്കാം.

ഹോട്ടലുകള്‍, ക്ലബുകള്‍, ലൈവ് മ്യൂസിക്കല്‍ വേദികള്‍ എന്നിവയ്ക്കാണ് കൂടുതല്‍ പ്രവര്‍ത്തന സമയത്തിന് അനുമതി നല്‍കിയത്.

വിപുലീകരിക്കുന്ന പ്രവര്‍ത്തന സമയം ആരാധകര്‍ക്ക് കൂടുതല്‍ ആസ്വാദനത്തിന് അവസരം നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ഒളിംപിക്‌സില്‍ ഏറെ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.

Other News in this category



4malayalees Recommends