ഷൂട്ടിങ്ങിനിടെ അപകടം; നടന്‍ അര്‍ജുന്‍ അശോകനടക്കം 5 പേര്‍ക്ക് പരിക്ക്, കേസെടുത്ത് പൊലീസ്

ഷൂട്ടിങ്ങിനിടെ അപകടം; നടന്‍ അര്‍ജുന്‍ അശോകനടക്കം 5 പേര്‍ക്ക് പരിക്ക്, കേസെടുത്ത് പൊലീസ്
കൊച്ചിയില്‍ ഷൂട്ടിങ്ങിനിടെ അപകടം. നടന്‍ അര്‍ജുന്‍ അശോകനടക്കം 5 പേര്‍ക്ക് പരിക്ക്. ബ്രൊമാന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. കൊച്ചി എംജി റോഡില്‍ വച്ചാണ് പുലര്‍ച്ചെ 1.45ന് അപകടമുണ്ടായത്. അതേസമയം സംഭവത്തില്‍ പൊലീസ് കേസെടുത്തു. അമിതവേഗത്തില്‍ കാര്‍ ഓടിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്.

നടന്മാരായ അര്‍ജുന്‍ അശോകനും സംഗീത് പ്രതാപും സഞ്ചരിച്ച കാര്‍ തലകീഴായി മറിയുകയായിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. അപകടത്തിപെട്ട കാര്‍ വഴിയില്‍ നിര്‍ത്തിയിട്ട രണ്ടു ബൈക്കുകളിലും തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ക്കും പരിക്കേറ്റു. അതിനിടെ പൊലീസ് സ്ഥലത്തെത്തി കാര്‍ റോഡില്‍നിന്ന് മാറ്റി.

സിനിമയിലെ സ്റ്റണ്ട് മാസ്റ്റര്‍ ആയിരുന്നു കാര്‍ ഓടിച്ചത്. അതേസമയം അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ!് ഡെലിവറി ബോയുടെ ബൈക്കിലിടിച്ചു. തലകീഴായി മറിഞ്ഞ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിലും ഇടിച്ചാണ് നിന്നത്.

Other News in this category



4malayalees Recommends