സ്വതന്ത്ര പേ റിവ്യൂ ബോഡിയുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ ഒരുങ്ങി ചാന്‍സലര്‍; പൊതുമേഖലാ ജീവനക്കാര്‍ക്ക് പണപ്പെരുപ്പത്തിന് മുകളില്‍ ശമ്പളവര്‍ദ്ധനയ്ക്ക് 10 ബില്ല്യണ്‍ പൗണ്ട് ചെലവ്; നഴ്‌സുമാര്‍ക്കും സന്തോഷിക്കാം

സ്വതന്ത്ര പേ റിവ്യൂ ബോഡിയുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ ഒരുങ്ങി ചാന്‍സലര്‍; പൊതുമേഖലാ ജീവനക്കാര്‍ക്ക് പണപ്പെരുപ്പത്തിന് മുകളില്‍ ശമ്പളവര്‍ദ്ധനയ്ക്ക് 10 ബില്ല്യണ്‍ പൗണ്ട് ചെലവ്; നഴ്‌സുമാര്‍ക്കും സന്തോഷിക്കാം
ലക്ഷക്കണക്കിന് വരുന്ന പബ്ലിക് സെക്ടര്‍ ജോലിക്കാര്‍ക്ക് പണപ്പെരുപ്പത്തിന് മുകളില്‍ ശമ്പളവര്‍ദ്ധനവ് ലഭിക്കാന്‍ കളമൊരുങ്ങുന്നു. മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് പണപ്പെരുപ്പം കുതിച്ചുയര്‍ന്നതിനാല്‍ പണപ്പെരുപ്പത്തിന് മുകളിലുള്ള വര്‍ദ്ധന നല്‍കാന്‍ സാധിച്ചിരുന്നില്ല. സുനാക് ഗവണ്‍മെന്റിന്റെ നടപടികള്‍ക്കൊടുവില്‍ പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് താഴ്ന്നതിന്റെ ആശ്വാസം ഇപ്പോള്‍ ലേബര്‍ ഗവണ്‍മെന്റിനാണ് ഗുണമാകുന്നത്.

ഇതോടെ പേ റിവ്യൂ ബോഡികളുടെ ശമ്പളവര്‍ദ്ധന നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഒരു ദശകത്തിന് ശേഷം ആദ്യമായി പണപ്പെരുപ്പത്തിന് മുകളിലുള്ള നിരക്ക് നടപ്പാക്കുന്ന ചാന്‍സലറെന്ന ക്രെഡിറ്റ് അടിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് റേച്ചല്‍ റീവ്‌സ്. പബ്ലിക് സെക്ടര്‍ പേ റിവ്യൂ ബോഡികളുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചാല്‍ 10 ബില്ല്യണ്‍ ചെലവ് വരുമെന്നാണ് ഇക്കണോമിസ്റ്റുകള്‍ വിശ്വസിക്കുന്നത്.

എന്‍എച്ച്എസ്, ടീച്ചിംഗ് പേ ബോഡികള്‍ 5.5 ശതമാനം വര്‍ദ്ധനവാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മറ്റ് പേ റിവ്യൂ ബോഡികളും സമാനമായ നിരക്കാണ് നല്‍കിയിരിക്കുന്നതെന്നാണ് കരുതുന്നത്. ഡോക്ടര്‍മാര്‍, ഡെന്റിസ്റ്റുകള്‍, സായുധ സേനാംഗങ്ങള്‍, പ്രിസണ്‍, പോലീസ് ഓഫീസര്‍മാര്‍ എന്നിവരെല്ലാം ഇതില്‍ പെടും.

ശമ്പളവര്‍ദ്ധനവ് വര്‍ഷങ്ങളായി വരുമാനം കുറയുന്ന അവസ്ഥയ്ക്ക് വിപരീത ദിശയില്‍ സഞ്ചരിക്കാന്‍ സഹായിക്കുമെന്നാണ് ലേബര്‍ ഗവണ്‍മെന്റ് അവകാശപ്പെടുക. ഇതുവഴി ജീവനക്കാരുടെ ക്ഷാമം ഉള്‍പ്പെടെ പരിഹരിക്കാമെന്നാണ് പ്രതീക്ഷ.

Other News in this category



4malayalees Recommends