ഓട്ടിസം ബാധിച്ച കുട്ടിയെ ലൈംഗികമായി അക്രമിച്ച വനിതാ സ്‌കൂള്‍ ജീവനക്കാരിക്ക് ജയില്‍; ആണ്‍കുട്ടിക്ക് എതിരെ നടന്നത് ഞെട്ടിപ്പിക്കുന്ന ചൂഷണങ്ങള്‍; വിശ്വസ്തമായ സ്ഥാനം ദുരുപയോഗം ചെയ്ത് പീഡനം

ഓട്ടിസം ബാധിച്ച കുട്ടിയെ ലൈംഗികമായി അക്രമിച്ച വനിതാ സ്‌കൂള്‍ ജീവനക്കാരിക്ക് ജയില്‍; ആണ്‍കുട്ടിക്ക് എതിരെ നടന്നത് ഞെട്ടിപ്പിക്കുന്ന ചൂഷണങ്ങള്‍; വിശ്വസ്തമായ സ്ഥാനം ദുരുപയോഗം ചെയ്ത് പീഡനം
ഓട്ടിസം ബാധിച്ച ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ വനിതാ സ്‌കൂള്‍ ജീവനക്കാരിക്ക് ജയില്‍ശിക്ഷ. നോര്‍ത്ത് യോര്‍ക്ക്ഷയറിലെ സ്‌കൂളിലുള്ള 16 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടിയെയാണ് 26-കാരി അക്കേഷ്യ വെല്‍ബേണ്‍ ലൈംഗികമായി ഉപയോഗിച്ചത്.

സ്‌കൂളിലെ വിശ്വസ്തമായ പദവി ദുരുപയോഗം ചെയ്തായിരുന്നു വനിതാ ജീവനക്കാരിയുടെ ഈ നീക്കം. സോഷ്യല്‍ മീഡിയ വഴിയാണ് ഓട്ടിസം ബാധിച്ച കുട്ടിയുമായി സ്‌കൂള്‍ ജീവനക്കാരി ബന്ധം സ്ഥാപിച്ചത്. പിന്നീട് ലൈംഗിക സന്ദേശങ്ങളും, ചിത്രങ്ങളും പങ്കുവെച്ചു.

പിന്നീട് ഞെട്ടിപ്പിക്കുന്ന പീഡനത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയെന്ന് പോലീസ് പറയുന്നു. ഇരയെ പതിവായി തന്റെ കാറിലും, ഫ്‌ളാറ്റിലും വെച്ച് ലൈംഗിക ബന്ധത്തിനായി വെല്‍ബേണ്‍ ഉപയോഗിക്കുകയായിരുന്നു. വിശ്വസ്തമായ സ്ഥാനത്തിരുന്ന് ഒരു കുട്ടിയ്‌ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട മൂന്ന് കുറ്റങ്ങളും സമ്മതിച്ച യുവതിയ്ക്ക് കോടതി ജയില്‍ശിക്ഷ വിധിക്കുകയായിരുന്നു.

ഷ്രോപ്ഷയറിലെ ടെല്‍ഫോര്‍ഡില്‍ നിന്നുള്ള വെല്‍ബേണിന് രണ്ടര വര്‍ഷത്തെ ജയില്‍ശിക്ഷയാണ് യോര്‍ക്ക് ക്രൗണ്‍ കോടതി വിധിച്ചത്. ലൈംഗിക കുറ്റവാളികളെ ഈ വിധത്തില്‍ നിയമത്തിന് മുന്നിലെത്തിക്കാന്‍ സാധിക്കുമെന്ന് ഡിറ്റക്ടീവ് കോണ്‍സ്റ്റബിള്‍ ആലിസണ്‍ മോറിസ് പറഞ്ഞു. ഇരകളുടെ ആവലാതികള്‍ കേള്‍ക്കുകയും, പിന്തുണ നല്‍കുകയും ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.

Other News in this category



4malayalees Recommends