മരിക്കാനുള്ള പിന്തുണ നല്‍കുന്നതിനെ കുറിച്ച് ചര്‍ച്ചയ്ക്ക് സമയമായി; പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചു; ആറ് മാസമോ, അതില്‍ താഴെയോ ആയുസ്സുള്ളവര്‍ക്ക് മരിക്കാനുള്ള അവകാശം ലഭിക്കുമോ?

മരിക്കാനുള്ള പിന്തുണ നല്‍കുന്നതിനെ കുറിച്ച് ചര്‍ച്ചയ്ക്ക് സമയമായി; പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചു; ആറ് മാസമോ, അതില്‍ താഴെയോ ആയുസ്സുള്ളവര്‍ക്ക് മരിക്കാനുള്ള അവകാശം ലഭിക്കുമോ?
ബ്രിട്ടനില്‍ മരിക്കാനുള്ള അവകാശം നല്‍കാനുള്ള ബില്‍ അവതരിപ്പിച്ചു. ദയാവധം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള ബില്‍ സഭയില്‍ വെച്ചതിന് പിന്നാലെ മരിക്കാന്‍ പിന്തുണ നല്‍കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള സമയമായെന്ന് വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.

ലോര്‍ഡ് ഫാല്‍ക്കണര്‍ ഗുരുത രോഗം ബാധിച്ച മുതിര്‍ന്ന ആളുകള്‍ക്ക് ആറ് മാസമോ, അതില്‍ കുറവോ ആയുസ്സുള്ളപ്പോള്‍ ദയാവധം നല്‍കാനുള്ള ബില്‍ അവതരിപ്പിച്ചു. വിഷയത്തില്‍ ഹെല്‍ത്ത് സെക്രട്ടറി എംപിമാര്‍ക്ക് പിന്തുണ രേഖപ്പെടുത്തി.

ക്യാന്‍സര്‍ ബാധിതനായ ടിവി താരം ഡെയിം എസ്തര്‍ റാന്റ്‌സെന്‍ ഡിഗ്നിറ്റാസ് സേവനം തേടുമെന്ന് വെളിപ്പെടുത്തിയതോടെയാണ് ദയാവധത്തെ കുറിച്ച് യുകെയില്‍ ചര്‍ച്ച കൊടുമ്പിരി കൊണ്ടത്. ബ്രിട്ടനില്‍ നിയമനിര്‍മ്മാണത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത് പ്രതീക്ഷയാണെന്ന് ചൈല്‍ഡ്‌ലൈന്‍ സ്ഥാപക കൂടിയായ ഇവര്‍ വ്യക്തമാക്കി.

ബ്രിട്ടീഷ് ദ്വീപുകളിലെ മറ്റ് ഭാഗങ്ങളിലും ദയാവധം നിയമപരമാക്കാന്‍ നീക്കങ്ങള്‍ സജീവമാണ്. ഡെയിം എസ്തര്‍ നടത്തുന്ന പ്രചരണങ്ങളെ പ്രശംസിച്ച പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ദയാവധം സംബന്ധിച്ച് തീരുമാനം കൈക്കൊള്ളാന്‍ ഫ്രീ വോട്ട് ഏര്‍പ്പെടുത്തുമെന്നും വ്യക്തമാക്കി.

Other News in this category



4malayalees Recommends