ഈസ്റ്റ് ഹാമിലെ തീപിടുത്തത്തില്‍ പൊലിഞ്ഞത് മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ജീവിതങ്ങള്‍; നഷ്ടപ്പെട്ടത് തങ്ങളുടെ ജീവിതത്തിലെ അനുഗ്രഹങ്ങളെന്ന് വെളിപ്പെടുത്തി ഹൃദയം തകര്‍ന്ന മാതാപിതാക്കള്‍

ഈസ്റ്റ് ഹാമിലെ തീപിടുത്തത്തില്‍ പൊലിഞ്ഞത് മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ജീവിതങ്ങള്‍; നഷ്ടപ്പെട്ടത് തങ്ങളുടെ ജീവിതത്തിലെ അനുഗ്രഹങ്ങളെന്ന് വെളിപ്പെടുത്തി ഹൃദയം തകര്‍ന്ന മാതാപിതാക്കള്‍
വീട്ടിലുണ്ടായ തീപിടുത്തത്തില്‍ തങ്ങളുടെ മൂന്ന് കുട്ടികള്‍ വെന്തുമരിച്ച സംഭവത്തില്‍ പ്രതികരണവുമായി ഹൃദയം തകര്‍ന്ന മാതാപിതാക്കള്‍. ഈസ്റ്റ് ലണ്ടനിലെ ഈസ്റ്റ് ഹാമിലെ വീട്ടിലുണ്ടായ തീപിടുത്തത്തിലാണ് 13-കാരന്‍ നാകാഷ് മാലിക്, 7 വയസ്സുകാരന്‍ മുഹമ്മദ് ഹനാന്‍ മാലിക്, സഹോദരി 11-കാരി ആയത്ത് മാലിക് എന്നിവരാണ് മരിച്ചത്.

ജൂലൈ 13-നാണ് ഈസ്റ്റ് ഹാം നാപ്പിയര്‍ റോഡിലെ വീട്ടിലേക്ക് ആറ് ഫയര്‍ എഞ്ചിനുകളും, 40 ഫയര്‍സേനാംഗങ്ങളും കുതിച്ചെത്തിയത്. ടെറസ്ഡ് വീട്ടിലെ ഒന്നാം നിലയുടെ പകുതിയും, താഴത്തെ നിലയും തീപിടുത്തത്തില്‍ കത്തിയമര്‍ന്നു. ആംബുലന്‍സ് ജീവനക്കാരും, അഡ്വാന്‍സ് പാരാമെഡിക്കുകളും, എയര്‍ ആംബുലന്‍സും സ്ഥലത്തെത്തിയിരുന്നു.

മൂന്ന് കുട്ടികളുടെ തങ്ങളുടെ അനുഗ്രഹമായിരുന്നുവെന്നാണ് മാതാപിതാക്കളായ ഖുറാം മാലിക്, നൗമാന ഗുല്‍ ഖാന്‍ എന്നിവര്‍ അനുസ്മരണയില്‍ വ്യക്തമാക്കിയത്. നിങ്ങളുടെ ഓര്‍മ്മകള്‍ ഞങ്ങള്‍ക്ക് നിധി പോലെയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

വീടിന് തീപിടിക്കാനുണ്ടായ കാരണത്തെ കുറിച്ച് മെട്രോപൊളിറ്റന്‍ പോലീസും, ലണ്ടന്‍ ഫയര്‍ ബ്രിഗേഡും അന്വേഷണം നടത്തുകയാണ്. ഈ ഘട്ടത്തില്‍ ദുരൂഹമായ സാഹചര്യങ്ങളൊന്നും വെളിപ്പെട്ടിട്ടില്ലെന്ന് വക്താവ് പറഞ്ഞു.

Other News in this category



4malayalees Recommends