പരിശോധന കര്‍ശനമാക്കി ഭരണകൂടം ; കുവൈത്ത് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് 65000 പേര്‍

പരിശോധന കര്‍ശനമാക്കി ഭരണകൂടം ; കുവൈത്ത് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് 65000 പേര്‍
മൂന്നര മാസം നീണ്ട കുവൈത്ത് പൊതുമാപ്പ് 65000 പേര്‍ പ്രയോജനപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസം നിയമ വിധേയമാക്കിയവരും രാജ്യം വിട്ടവരും ഇതില്‍പ്പെടും.

രാജ്യത്തിന്റെ മാനുഷിക, ധാര്‍മിക നിലപാടുകളുടെ ഭാഗമായി അനുവദിച്ച പൊതുമാപ്പ് നിയമ ലംഘകരായി കഴിയുന്ന ഒട്ടേറെ പേര്‍ക്ക് പ്രയോജനം ചെയ്തതായാണ് കരുതുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

പൊതു മാപ്പ് അവസാനിച്ച ശേഷം നിയമ ലംഘകര്‍ക്കായി നടത്തിയ തിരച്ചിലില്‍ പിടിയിലായ 4650 പേരെ രേഖകള്‍ ശരിയാക്കി എത്രയും വേഗം നാടുകടത്തും. ഇങ്ങനെ തിരച്ചയയ്ക്കുന്നവര്‍ക്ക് വീണ്ടും കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കില്ല.

പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിട്ടവര്‍ക്ക് തിരിച്ചുവരാന്‍ തടസ്സമില്ല. നിയമ ലംഘകരെ കണ്ടെത്താനുള്ള പരിശോധന ഊര്‍ജിതമാക്കി.

Other News in this category



4malayalees Recommends