കുവൈത്തില്‍ വാഹന കൈമാറ്റം എളുപ്പം ; സഹേല്‍ ആപ്പ് വഴി ഒമ്പതു മണിക്കൂറിനിടെ നടന്നത് 500 ഇടപാടുകള്‍

കുവൈത്തില്‍ വാഹന കൈമാറ്റം എളുപ്പം ; സഹേല്‍ ആപ്പ് വഴി ഒമ്പതു മണിക്കൂറിനിടെ നടന്നത് 500 ഇടപാടുകള്‍
വാഹനങ്ങളുടെ കൈമാറ്റ രജിസ്‌ട്രേഷന്‍ സഹേല്‍ ആപ്പ് വഴി തുടങ്ങി ആദ്യ ഒമ്പതു മണിക്കൂറിനിടയില്‍ 500 ഇടപാടുകള്‍ നടന്നതായി ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് അഫയേഴ്‌സ് ആന്‍ഡ് ഓപ്പറേഷന്‍സ് സെക്ടര്‍ വ്യക്തമാക്കി. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായുള്ള സഹകരണം കൂടാതെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഇന്‍ഫര്‍മേഷന്‍, ഇന്‍ഷുറന്‍സ് റെഗുലേറ്ററി യൂണിറ്റ് എന്നീ വിഭാഗങ്ങളുമായി സഹകരിച്ചാണ് പുതിയ പരിഷ്‌കാരം ഈ ആഴ്ച ആരംഭിച്ചതെന്ന് ടെക്‌നിക്കല്‍ ഓഫീസ് വകുപ്പ് ഡയറക്ടര്‍ പറഞ്ഞു.

Other News in this category



4malayalees Recommends