ഗ്രെന്‍ഫെല്‍ ടവര്‍ തീപിടിത്തം ; കെട്ടിട നിര്‍മ്മാതാക്കളെയും സര്‍ക്കാരിനേയും പ്രതികൂട്ടിലാക്കി അന്വേഷണ റിപ്പോര്‍ട്ട് ; ചുമരില്‍ എളുപ്പത്തില്‍ തീ പിടിക്കുന്ന ആവരണം ഉപയോഗിച്ചത് തീ പടരാന്‍ കാരണമായെന്ന് റിപ്പോര്‍ട്ട്

ഗ്രെന്‍ഫെല്‍ ടവര്‍ തീപിടിത്തം ; കെട്ടിട നിര്‍മ്മാതാക്കളെയും സര്‍ക്കാരിനേയും പ്രതികൂട്ടിലാക്കി അന്വേഷണ റിപ്പോര്‍ട്ട് ; ചുമരില്‍ എളുപ്പത്തില്‍ തീ പിടിക്കുന്ന ആവരണം ഉപയോഗിച്ചത് തീ പടരാന്‍ കാരണമായെന്ന് റിപ്പോര്‍ട്ട്
2017 ല്‍ ഗ്രെന്‍ഫെല്‍ ടവര്‍ എന്ന 23 നില കെട്ടിടത്തില്‍ ഉണ്ടായ തീപിടുത്തത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. കെട്ടിട നിര്‍മ്മാതാക്കളും സര്‍ക്കാരും പ്രതികൂട്ടിലാക്കുന്നതാണ് റിപ്പോര്‍ട്ട്.

കെട്ടിടത്തിന്റെ പുറം ചുമരില്‍, എളുപ്പത്തില്‍ തീപിടിക്കുന്ന പദാര്‍ത്ഥങ്ങള്‍ കൊണ്ടുള്ള ആവരണം നല്‍കിയതായിരുന്നു അപകടം വഷളാകാന്‍ കാരണം. 23 നില കെട്ടിടം 2017 ജൂണ്‍ 14 ന് വെളുപ്പിനാണ് അഗ്നിക്ക് ഇരയായത്. ഒഴിവാക്കാന്‍ കഴിയില്ലായിരുന്നു മരണങ്ങളെന്നാണ് അന്വഷണ സമിതി ചെയര്‍മാന്‍ മാര്‍ട്ടിന്‍ മൂര്‍ ബിക്ക് പറയുന്നു.

ഈ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണത്തിലും പരിപാലനത്തിലും ഏര്‍പ്പെട്ട കമ്പനികളുടെ വീഴ്ചയാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. എളുപ്പത്തില്‍ തീപിടിക്കുന്ന പദാര്‍ത്ഥങ്ങള്‍ കൊണ്ടുള്ള ആവരണങ്ങള്‍ വിപണിയിലിറക്കുന്ന കമ്പനികളും ഇതില്‍ കുറ്റക്കാരാണെന്ന് സമിതി പറയുന്നു. സര്‍ക്കാര്‍, കെന്‍സിംഗ്ടണ്‍ ആന്‍ഡ് ചെല്‍സിയ ലോക്കല്‍ അതോറിറ്റി, ഇന്‍ഡസ്ട്രി റെഗുലേറ്ററി ഗ്രൂപ്പുകള്‍, ബന്ധപ്പെട്ടവര്‍ എന്നിവയും പ്രതിസ്ഥാനത്താണ്. സുരക്ഷയുമായി ബന്ധപ്പെട്ട് ഒന്നും ചെയ്യാതെ വര്‍ഷങ്ങളോളം ഇരുന്ന ഫയര്‍ ബ്രിഗേഡിനേയും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

ആര്‍ത്തിയും സത്യസന്ധതയില്ലായ്മയും പണത്തോടുള്ള ചിലരുടെ താല്‍പര്യവുമാണ് ദുരന്തത്തിന് കാരണമെന്ന് 1700 പേജോളം വരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.

നേരത്തെ അന്വേഷണ സമിതി 2019 ല്‍ പുറത്തിറക്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ നാലാം നിലയിലെ അപ്പാര്‍ട്ട്മെന്റില്‍ റെഫ്രിജറേറ്ററില്‍ നിന്നുണ്ടായ ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധക്ക് കാരണമായതെന്ന് പറഞ്ഞിരുന്നു. 2016 ല്‍ കെട്ടിടത്തില്‍ അറ്റകുറ്റപ്പണികളും നവീകരണ പ്രവര്‍ത്തനങ്ങളും നടന്നപ്പോള്‍ ഇതിന്റെ പുറം ചുമരുകള്‍ എളുപ്പത്തില്‍ കത്തുന്ന അലൂമിനിയത്തിന്റെ ഒരുസങ്കരം കൊണ്ടു നിര്‍മ്മിച്ച ആവരണം ഉപയോഗിച്ചിരുന്നു. ഇതാണ് തീ പെട്ടെന്ന് ആളികത്താനും പടരാനും കാരണമായത്.

Other News in this category



4malayalees Recommends