സ്‌കോട്ട്‌ലണ്ടില്‍ നഴ്‌സ് വേക്കന്‍സികള്‍ പകുതിയോളം കുറഞ്ഞു; കണക്കുകളില്‍ സന്തോഷിച്ച് ഗവണ്‍മെന്റ്; ഹെല്‍ത്ത് സര്‍വ്വീസില്‍ രോഗികള്‍ക്ക് സുരക്ഷിതമായ സേവനം നല്‍കാന്‍ നഴ്‌സുമാരില്ലെന്ന് യൂണിയനുകള്‍

സ്‌കോട്ട്‌ലണ്ടില്‍ നഴ്‌സ് വേക്കന്‍സികള്‍ പകുതിയോളം കുറഞ്ഞു; കണക്കുകളില്‍ സന്തോഷിച്ച് ഗവണ്‍മെന്റ്; ഹെല്‍ത്ത് സര്‍വ്വീസില്‍ രോഗികള്‍ക്ക് സുരക്ഷിതമായ സേവനം നല്‍കാന്‍ നഴ്‌സുമാരില്ലെന്ന് യൂണിയനുകള്‍
എന്‍എച്ച്എസ് സ്‌കോട്ട്‌ലണ്ടിലെ നഴ്‌സിംഗ് & മിഡ്‌വൈഫറി വേക്കന്‍സികള്‍ പകുതിയായി താഴ്ന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍. ഈ കണക്കുകളെ സ്‌കോട്ടിഷ് ഗവണ്‍മെന്റ് വലിയ മാറ്റമായി സ്വാഗതം ചെയ്യുമ്പോഴും രോഗികള്‍ക്ക് സുരക്ഷിതമായ പരിചരണം ഒരുക്കാന്‍ കഴിയുന്ന തോതില്‍ നഴ്‌സുമാരുടെ എണ്ണം ഉയര്‍ന്നിട്ടില്ലെന്ന് യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

ജൂണ്‍ 3 വരെയുള്ള കണക്കുകള്‍ പ്രകാരം 3102 ഹോള്‍ ടൈം ഇക്വലന്റ് നഴ്‌സിംഗ് & മിഡ്‌വൈഫറി വേക്കന്‍സികളാണ് ഉണ്ടായിരുന്നതെന്ന് എന്‍എച്ച്എസ്എഡ്യുക്കേഷന്‍ ഫോര്‍ സ്‌കോട്ട്‌ലണ്ട് ഡാറ്റ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 45% കുറവാണിത്. ആ ഘട്ടത്തില്‍ 5616 ഡബ്യുടിഇ വേക്കന്‍സികള്‍ നിലവിലുണ്ടായിരുന്നു. ഹെല്‍ത്ത് സര്‍വ്വീസില്‍ 66,725 ഡബ്യുടിഇ നഴ്‌സുമാരും, മിഡ്‌വൈഫുമാരും പ്രവര്‍ത്തിക്കുന്നതായി ഡാറ്റ പറയുന്നു. 2023 ജൂണിലെ കണക്കുകളില്‍ നിന്നും 4 ശതമാനത്തിന്റെ വര്‍ദ്ധന.

എന്നാല്‍ പുതിയ കണക്കുകളില്‍ മതിമറക്കേണ്ടെന്നാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് സ്‌കോട്ട്‌ലണ്ട് നല്‍കുന്ന മുന്നറിയിപ്പ്. എന്‍എച്ച്എസ് സ്‌കോട്ട്‌ലണ്ടില്‍ ഇപ്പോഴും ആയിരക്കണക്കിന് നഴ്‌സിംഗ് തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നതായി ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

Other News in this category



4malayalees Recommends