ആംബുലന്‍സില്ല ; രണ്ട് മക്കളുടെ മൃതദേഹം ചുമന്ന് മാതാപിതാക്കള്‍ നടന്നത് 15 കിലോമീറ്റര്‍

ആംബുലന്‍സില്ല ; രണ്ട് മക്കളുടെ മൃതദേഹം ചുമന്ന് മാതാപിതാക്കള്‍ നടന്നത് 15 കിലോമീറ്റര്‍
പനി ബാധിച്ചു മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് മരിച്ച മക്കളുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് കിട്ടാത്തതിനാല്‍ കിലോമീറ്റുകളോളം മൃതദേഹങ്ങള്‍ ചുമലിലെടുത്ത് മാതാപിതാക്കള്‍.

മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയിലെ അഹേരിയിലാണ് ഉള്ളുപൊള്ളിക്കുന്ന സഭവം നടന്നത്. അഹേരി താലൂക്കിലെ ദമ്പതിമാരുടെ കുട്ടികളാണ് പനിബാധിച്ച് മരിച്ചത്. രണ്ട് കുട്ടികള്‍ക്കും 10 വയസില്‍ താഴെയാണ് പ്രായമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൃത്യസമയത്ത് ശരിയായ ചികിത്സ ലഭിച്ചിക്കാത്തിനെ തുടര്‍ന്നാണ് കുട്ടികള്‍ മരിച്ചതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. പനി ബാധിച്ച കുട്ടികള്‍ക്ക് വിദഗ്ധ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ആരോഗ്യനില വഷളായത്. തുടര്‍ന്ന് കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടികളുടെ മൃതദേഹം തങ്ങളുടെ ഗ്രാമത്തിലെത്തിക്കാന്‍ മാതാപിതാക്കള്‍ ആംബുലന്‍സ് സേവനം തേടിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ അച്ഛനും അമ്മയും മക്കളുടെ മൃതദേഹം തോളത്ത് ചുമന്ന് 15 കിലോമീറ്റര്‍ ദൂരെയുള്ള ഗ്രാമത്തിലേക്ക് നടക്കുകയായിരുന്നു.

മക്കളുടെ മൃതദേഹങ്ങള്‍ ചുമന്ന് നടക്കുന്ന രണ്ടുപേരുടെ വീഡിയോ മഹാരാഷ്ട്ര പ്രതിപക്ഷനേതാവ് വിജയ് വഡേട്ടിവാര്‍ ആണ് സോഷ്യഷമീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ചത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് ചുമതലയുള്ള ജില്ലയാണ് ഗഡ്ചിരോലി. ഇവിടെയാണ് രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന ദുരവസ്ഥ നിര്‍ധന കുടുംബത്തിന് നേരിടേണ്ടി വന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലുടനീളം പരിപാടികള്‍ നടത്തി സംസ്ഥാനം വികസനത്തിന്റെ പാതയിലാണെന്നാണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അവകാശപ്പെടുന്നത്. എന്നാല്‍ താഴെ തട്ടിലേക്ക് ഇറങ്ങി നോക്കിയാല്‍ സാധാരണക്കാരായ ജന് എങ്ങനെ ജീവിക്കുന്നുവെന്ന് തിരിച്ചറിയാവാകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Other News in this category



4malayalees Recommends