മദ്യപിച്ച് സ്‌കൂളിലെത്തിയ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചുമാറ്റി, സംഭവം മധ്യപ്രദേശില്‍

മദ്യപിച്ച് സ്‌കൂളിലെത്തിയ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചുമാറ്റി, സംഭവം മധ്യപ്രദേശില്‍
അധ്യാപക ദിനത്തില്‍ കുടിച്ചു പൂസായി സ്‌കൂളില്‍ എത്തിയ അധ്യാപകന്‍ മദ്യലഹരിയില്‍ വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചുമാറ്റി. മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. അധ്യാപകനെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

മദ്യപിച്ച അധ്യാപകന്‍ കത്രിക കൊണ്ട് മുടി മുറിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി നിലവിളിക്കുന്നത് വീഡിയോയില്‍ കാണാം. മുടിമുറിക്കുന്നത് വീഡിയോ പകര്‍ത്തിയതിന് പ്രദേശവാസിയോട് അധ്യാപകന്‍ വഴക്കിടുകയും ചെയ്യുന്നുണ്ട്.

നിങ്ങള്‍ക്ക് വീഡിയോ പകര്‍ത്താന്‍ കഴിയും, പക്ഷെ എന്നെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് അധ്യാപകന്‍ പറയുന്നതു കേള്‍ക്കാം.

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണഅ അടിയന്തര ഇടപെടലുണ്ടായത്. സംഭവത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു.

Other News in this category



4malayalees Recommends