മുടിയുടെ ചുവപ്പുനിറം, കണ്‍പീലികള്‍ ഒട്ടിച്ചുചേര്‍ത്തു, ആദ്യ ദിവസം തന്നെ 14 കാരിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി, തെറ്റുചെയ്യാതെ മുടിയുടെ നിറത്തിന്റെ പേരില്‍ പുറത്താക്കല്‍ അനുവദിക്കില്ലെന്ന് അമ്മ

മുടിയുടെ ചുവപ്പുനിറം, കണ്‍പീലികള്‍ ഒട്ടിച്ചുചേര്‍ത്തു, ആദ്യ ദിവസം തന്നെ 14 കാരിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി, തെറ്റുചെയ്യാതെ മുടിയുടെ നിറത്തിന്റെ പേരില്‍ പുറത്താക്കല്‍ അനുവദിക്കില്ലെന്ന് അമ്മ
സ്‌കൂളിലെത്തി ആദ്യ ദിവസം തന്നെ 14 കാരി സ്‌കൂളിന് പുറത്തായി. ചുവന്ന നിറമുള്ള മുടിയും ഒട്ടിച്ചുചേര്‍ത്ത കണ്‍പീലികളുമാണ് വില്ലനായത്. കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു.

ടേമിലെ ആദ്യ ദിനം സ്‌കൂളിലെത്തിയ എല്ല ഹാര്‍ഡിംഗിനെയാണ് മില്‍ട്ടണ്‍ കെയ്‌നിലെ ഓക്‌ഗ്രോവ് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടക്കിയത്.

യൂണിഫോമിന് എതിരാണ് ചുവന്ന മുടിയും കണ്‍പീലികളുമെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

Mother's fury as 14-year-old daughter is suspended on first day back to school  over bright red hair and false eyelashes ​ | Daily Mail Online

ഓക്‌ഗ്രോവ് സ്‌കൂളിന്റെ യൂണിഫോം നയത്തില്‍ കുട്ടികളുടെ മുടിയുടെ കളറിന് മാറ്റം പാടില്ല.

മുടിയുടെ കളറിന്റെ പേരില്‍ മകള്‍ മിക്ക സമയവും വീടിനുള്ളില്‍ കഴിച്ചുകൂട്ടുകയാണെന്നാണ് എല്ലയുടെ അമ്മ പറയുന്നത്. മുടിയില്‍ ചുവന്ന നിറം ചെയ്യുന്നതാണ് മകള്‍ക്ക് താല്‍പര്യം, മാനസികമായി ചില പ്രശ്‌നങ്ങളും മകള്‍ക്കുണ്ട്. മകളെ പുറത്താക്കാതിരിക്കാന്‍ മണിക്കൂറുകളോളം സ്‌കൂള്‍ അധികൃതരുമായി ചര്‍ച്ച നടത്തിയെങ്കിലും പുറത്താക്കിയെന്ന് അമ്മ പറയുന്നു.

സ്‌കൂളിലെ അധ്യാപകരും സ്റ്റാഫും മകളുടെ അവസ്ഥ മനസിലാക്കി. എന്നാല്‍ രണ്ടുപേര്‍ മകളെ പുറത്താക്കണമെന്ന് വാശി പിടിക്കുകയായിരുന്നുവെന്ന് അമ്മ പറയുന്നു.

സ്‌കൂളിന്റെ നിയമങ്ങള്‍ ഒരു വിദ്യാര്‍ത്ഥിനിക്കായി മാറ്റാന്‍ പറ്റില്ലെന്നും നിയമം പാലിച്ചാല്‍ മാത്രമേ കുട്ടികള്‍ക്ക് സ്‌കൂളില്‍ തുടരാനാകൂവെന്നും സ്‌കൂള്‍ അധികൃതരും വ്യക്തമാക്കി.

Other News in this category



4malayalees Recommends