കുവൈത്തില്‍ തൊഴിലാളി ക്ഷാമം ; വേതനം 40 ശതമാനം വര്‍ദ്ധിച്ചു

കുവൈത്തില്‍ തൊഴിലാളി ക്ഷാമം ; വേതനം 40 ശതമാനം വര്‍ദ്ധിച്ചു
കുവൈത്തിലെ നിര്‍മ്മാണ മേഖലയില്‍ പ്രവാസി തൊഴിലാളികളുടെ രൂക്ഷ ക്ഷാമം നേരിടുകയാണെന്ന് റിപ്പോര്‍ട്ട്. പ്രത്യേകിച്ച് കെട്ടിട നിര്‍മ്മാണ രംഗത്താണ് പ്രതിസന്ധി കൂടുതല്‍.

താമസ കുടിയേറ്റ നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടികളും മൂന്നര മാസത്തെ പൊതുമാപ്പ് കാലയളവില്‍ തൊഴിലാളികള്‍ നാടുവിട്ടതും പ്രധാന കാരണമായി വിലയിരുത്തുന്നു.

തൊഴിലാളി ക്ഷാമം മൂലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുകയാണ്. ഈ സാഹചര്യത്തില്‍ വേതനം നാല്‍പത് ശതമാനം വരെ വര്‍ദ്ധിച്ചു.

Other News in this category



4malayalees Recommends