മൂര്‍ഖന്‍ പാമ്പിനെ പിടികൂടി തല വായിലാക്കി വീഡിയോ പകര്‍ത്തി, 20കാരനായ പാമ്പുപിടുത്തക്കാരന് ദാരുണാന്ത്യം

മൂര്‍ഖന്‍ പാമ്പിനെ പിടികൂടി തല വായിലാക്കി വീഡിയോ പകര്‍ത്തി, 20കാരനായ പാമ്പുപിടുത്തക്കാരന് ദാരുണാന്ത്യം
മൂര്‍ഖന്‍ പാമ്പിനെ പിടികൂടി തല വായിലാക്കി വീഡിയോ പകര്‍ത്തുന്നതിനിടെ പാമ്പുപിടുത്തക്കാരനായ യുവാവിന് കടിയേറ്റ് ദാരുണാന്ത്യം. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ ദേശായിപേട്ട് ഗ്രാമത്തില്‍ കഴിഞ്ഞദിവസമാണ് സംഭവമുണ്ടായത്. 20കാരനായ മോച്ചി ശിവരാജാണ് മരിച്ചത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചു.

ദേശായ്‌പേട്ടിലെ കോളനി നിവാസികള്‍ പാമ്പുശല്യത്തെ കുറിച്ച് സ്‌നേക് റെസ്‌ക്യൂവറായ ഗംഗാറാമിനെയും മകന്‍ ശിവരാജിനേയും വിവരം അറിയിച്ചു. പിതാവിന്റെ നിര്‍ദേശ പ്രകാരം ശിവരാജ് പാമ്പിനെ പിടിക്കാന്‍ സ്ഥലത്തെത്തി. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ രണ്ട് മീറ്റര്‍ നീളമുള്ള പാമ്പിനെ പിടികൂടിയ ശിവരാജ്, സെല്‍ഫിയും വീഡിയോയും പകര്‍ത്താന്‍ തുടങ്ങി. ഇതിനിടെ, പാമ്പിന്റെ തല തന്റെ വായിലാക്കി സാഹസ വീഡിയോ പകര്‍ത്താനുള്ള ശ്രമത്തിനിടെ മൂര്‍ഖന്‍ ശിവരാജന്റെ നാവില്‍ കൊത്തി വായിലേക്ക് വിഷം ചീറ്റി. പിന്നാലെ ശിവരാജ് ബോധരഹിതനായി.

ശിവരാജിനെ ഉടന്‍തന്നെ ബന്‍സ്വാഡയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ യുവാവ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

Other News in this category



4malayalees Recommends