ഗാര്‍ഹിക പീഡകരെ സ്വതന്ത്രരാക്കാന്‍ കീര്‍ സ്റ്റാര്‍മര്‍; തടവുകാരെ നേരത്തെ വിട്ടയയ്ക്കാനുള്ള പദ്ധതി സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും തിരിച്ചടിയാകും; 40% തടവ് മാത്രം അനുഭവിച്ച് കുറ്റവാളികള്‍ തിരിച്ചെത്തും?

ഗാര്‍ഹിക പീഡകരെ സ്വതന്ത്രരാക്കാന്‍ കീര്‍ സ്റ്റാര്‍മര്‍; തടവുകാരെ നേരത്തെ വിട്ടയയ്ക്കാനുള്ള പദ്ധതി സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും തിരിച്ചടിയാകും; 40% തടവ് മാത്രം അനുഭവിച്ച് കുറ്റവാളികള്‍ തിരിച്ചെത്തും?
തിരക്കേറിയ ജയിലുകളില്‍ നിന്നും തടവുകാരെ മുന്‍കൂട്ടി മോചിപ്പിക്കുന്ന നടപടി സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും ഭീഷണിയാകുന്നു. ഗാര്‍ഹിക പീഡനം നടത്തിയ കുറ്റവാളികളെയും സ്‌കീമിന്റെ ഭാഗമായി മോചിപ്പിക്കാനുള്ള ലേബര്‍ ഗവണ്‍മെന്റ് തീരുമാനമാണ് തിരിച്ചടിയാകുന്നത്.

തടവുശിക്ഷയുടെ 40-45% അനുഭവിച്ച് കഴിഞ്ഞാല്‍ തടവുകാരെ സ്വാഭാവികമായി വിട്ടയ്ക്കാനുള്ള ഗവണ്‍മെന്റ് സ്‌കീം പ്രകാരമാണ് ഇത് നടപ്പാകുന്നത്. യുകെയിലെ ജയിലുകളില്‍ തിരക്ക് അനിയന്ത്രിതമായതോടെയാണ് സ്ഥലം ഒപ്പിച്ചെടുക്കാന്‍ തടവുകാരെ ശിക്ഷാ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് വിട്ടയയ്ക്കുന്നത്.

അടുത്ത ചൊവ്വാഴ്ച ഈ സ്‌കീം പ്രകാരം വിട്ടയയ്ക്കുന്നവരില്‍ പങ്കാളികളെ ക്രൂരമായി അക്രമിച്ച് രസിച്ചവരുണ്ടെന്നാണ് ടൈംസ് റിപ്പോര്‍ട്ട്. അക്രമിക്കുന്നതില്‍ രസം കണ്ടെത്തുന്നതായി പങ്കാളിയോട് പറഞ്ഞ അക്രമിയും, പങ്കാളിയെ ശ്വാസം മുട്ടിച്ച്, താടിയെല്ല് പൊട്ടിക്കുകയും ചെയ്ത പ്രതിയും വരെ മോചിപ്പിക്കപ്പെടുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പങ്കാളിയെ വര്‍ഷങ്ങളോളം മാനസികവും, ശാരീരികവുമായി പീഡിപ്പിച്ചതിന് അകത്തായ കോണര്‍ ഷോ തനിക്ക് വിധിക്കപ്പെട്ട 32 മാസത്തിന് പകരം വെറും 13 മാസത്തെ ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങുമെന്നാതണ് കീര്‍ സ്റ്റാര്‍മറുടെ പദ്ധതി സൃഷ്ടിക്കുന്ന പ്രത്യാഘാതം.

മുന്‍പ് 50% ശിക്ഷ അനുഭവിച്ചവരെ വിട്ടയച്ച സ്ഥാനത്താണ് ഇത് 40 ശതമാനമാക്കി ചുരുക്കുന്നത്. ജയിലുകളില്‍ തിരക്കേറിയതോടെയാണ് അടിയന്തര പദ്ധതി നടപ്പാക്കി ശിക്ഷ വെട്ടിക്കുറച്ച് തടവുകാരെ വിട്ടയ്ക്കാന്‍ ഗവണ്‍മെന്റ് നിര്‍ബന്ധിതമായത്.

Other News in this category



4malayalees Recommends