എലിസബത്ത് രാജ്ഞിക്ക് സെന്‍ട്രല്‍ ലണ്ടനിലെ സെന്റ് ജെയിംസ് പാര്‍ക്കില്‍ സ്മാരകം വരുന്നു ; രണ്ടാം ചരമ വാര്‍ഷികമായ നാളെ അവസാന രൂപ രേഖ തയ്യാറാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും

എലിസബത്ത് രാജ്ഞിക്ക് സെന്‍ട്രല്‍ ലണ്ടനിലെ സെന്റ് ജെയിംസ് പാര്‍ക്കില്‍ സ്മാരകം വരുന്നു ; രണ്ടാം ചരമ വാര്‍ഷികമായ നാളെ അവസാന രൂപ രേഖ തയ്യാറാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും
എലിസബത്ത് രാജ്ഞിക്ക് സെന്‍ട്രല്‍ ലണ്ടനിലെ സെന്റ് ജെയിംസ് പാര്‍ക്കില്‍ സ്മാരകം വരുന്നു. തന്റെ ഔദ്യോഗിക വസതിയായിരുന്ന ബക്കിങ്ങാം പാലസിനോട് ചേര്‍ന്നാകും രാജ്ഞിയുടെ സംഭാവനകളെ മാനിച്ചുള്ള സ്മാരകമാകും പണിയുക.

രാജ്ഞിയുടെ പ്രതിമയുള്‍പ്പെടുന്ന ശില്‍പ്പമാണ് ഇപ്പോള്‍ സ്മാരകമായി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. എങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. 2026 ല്‍ രാജ്ഞിയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ചാകും സ്മാരകം രാഷ്ട്രത്തിന് സമര്‍പ്പിക്കുക.

ബക്കിങ്ഹാം പാലസില്‍ നിന്നും മിനിറ്റുകള്‍ക്കുള്ളില്‍ നടന്ന് എത്താവുന്ന ദൂരത്താവും സ്മാരകം നിര്‍മ്മിക്കുക. സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റിക്കാണ് സ്മാരകത്തിന്റെ രൂപകല്‍പനയുടേയും നിര്‍മ്മാണത്തിന്റെയും ചുമതല. വിക്ടോറിയ രാജ്ഞിയുടെ സ്മാരകത്തിന് സമാനമായ രീതിയിലുള്ള സ്മാരകമാകും എലിസബത്ത് രാജ്ഞിയുടേതും. നാളെയാണ് രാജ്ഞിയുടെ രണ്ടാം ചരമ വാര്‍ഷികം.

Other News in this category



4malayalees Recommends