തൊഴിലാളികളുടെ കാലം, ലേബറിന്റെ പുതിയ നിയമം വന്നതോടെ അധികമായി ജോലി ചെയ്യിച്ചാല്‍ തൊഴിലുടമയ്ക്ക് പണി കിട്ടും ; ആഴ്ചയില്‍ 48 മണിക്കൂറിലേറെ ജോലി ചെയ്യണ്ട !!

തൊഴിലാളികളുടെ കാലം, ലേബറിന്റെ പുതിയ നിയമം വന്നതോടെ അധികമായി ജോലി ചെയ്യിച്ചാല്‍ തൊഴിലുടമയ്ക്ക് പണി കിട്ടും ; ആഴ്ചയില്‍ 48 മണിക്കൂറിലേറെ ജോലി ചെയ്യണ്ട !!
തൊഴിലാളികള്‍ അനുകൂല നിലപാടുമായി ലേബര്‍ ഗവണ്‍മെന്റ്. തൊഴിലാളികള്‍ക്ക് ഇനി ആശ്വാസമായ നീക്കമാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്.ഓട്ടം സീസണിലാണ് പുതിയ നിയമം കൊണ്ടുവരുന്നത്.

തൊഴില്‍ദാതാവ് അധിക ജോലി ചെയ്യിപ്പിക്കുന്നതായി തോന്നിയാല്‍ മേധാവികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാം.

ആഴ്ചയില്‍ 48 മണിക്കൂറില്‍ അധികം ജോലി ചെയ്യിക്കുന്ന അവസ്ഥ വന്നാല്‍ ജോലിക്കാര്‍ക്ക് നഷ്ടപരിഹാരം തേടാമെന്നാണ് മന്ത്രി നല്‍കുന്ന സൂചന. യൂറോപ്യന്‍ വര്‍ക്കിങ് ടൈം നിര്‍ദ്ദേശങ്ങള്‍ ഇവിടേയും നിയമമാക്കാന്‍ മുന്‍ ലേബര്‍ ഗവണ്‍മെന്റ് ആലോചിച്ചിരുന്നു. കൗണ്‍സിലുകള്‍ക്കും ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി എക്‌സിക്യൂട്ടീവിനും നിലവില്‍ ഈ നയങ്ങള്‍ നടപ്പാക്കാം. എന്നാല്‍ ട്രിബ്യൂണലുകളില്‍ ഇതു വിചാരണയ്‌ക്കെടുക്കില്ല.

തൊഴിലാളികള്‍ക്ക് അനുകൂലമായ നിലപാടുകളാണ് പുതിയ സര്‍ക്കാര്‍ അധികവും സ്വീകരിക്കുന്നത്. പുതിയ ബില്ലിലും ഒട്ടേറെ തീരുമാനങ്ങളുണ്ടാകും.

ഡെപ്യൂട്ടി പ്രധാനമന്ത്രി ആഞ്ചെല റെയ്‌നറാണ് നിയമം നടപ്പാക്കാന#് ചുക്കാന്‍ പിടിക്കുന്നത്.

ജോലി ചെയ്യുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് മന്ത്രി ഉറപ്പു നല്‍കുന്നു.

ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴും ജോലി ഉപേക്ഷിച്ചുപോയാലും പരാതി നല്‍കാന്‍ സാധിക്കും. തൊഴിലാളികള്‍ക്ക് മികച്ച തൊഴില്‍ സാഹചര്യം ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

Other News in this category



4malayalees Recommends