ഒന്നര കിലോ ഹെറോയിനുമായി കുവൈത്തില്‍ വിദേശി അറസ്റ്റില്‍

ഒന്നര കിലോ ഹെറോയിനുമായി കുവൈത്തില്‍ വിദേശി അറസ്റ്റില്‍
കുവൈത്തിലേക്ക് ഹെറോയിന്‍ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ആന്റി നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍. ഏകദേശം ഒന്നര കിലോ ഹെറോയിന്‍ ആണ് പിടിച്ചെടുത്തത്. ഒരാള്‍ അറസ്റ്റിലായി.

ഒരു അന്താരാഷ്ട്ര കള്ളക്കടത്ത് ശൃംഖലയ്ക്ക് വേണ്ടി മയക്കുമരുന്ന് കടത്തിയ ആളെയാണ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസുമായി സഹകരിച്ച് എയര്‍ കാര്‍ഗോ പോര്‍ട്ടില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍, മയക്കുമരുന്ന്, താനും വിദേശത്തുള്ള പങ്കാളികളും ചേര്‍ന്നാണ് കടത്താന്‍ ലക്ഷ്യമിട്ടതെന്ന് പ്രതി സമ്മതിച്ചു. പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും തുടര്‍ നിയമനടപടികള്‍ക്കായി ഡ്രഗ് പ്രോസിക്യൂഷന് കൈമാറി.

Other News in this category



4malayalees Recommends