ജൂനിയര്‍ ഡോക്ടറുടെ ക്രൂര കൊലപാതകം ; നുണ പരിശോധനയില്‍ കുറ്റം നിഷേധിച്ച് മുഖ്യപ്രതി സഞ്ജയ് റോയ്

ജൂനിയര്‍ ഡോക്ടറുടെ ക്രൂര കൊലപാതകം ; നുണ പരിശോധനയില്‍ കുറ്റം നിഷേധിച്ച് മുഖ്യപ്രതി സഞ്ജയ് റോയ്
നുണ പരിശോധനയില്‍ ജൂനിയര്‍ ഡോക്ടറെ കൊലപ്പെടുത്തിയെന്ന കുറ്റം നിഷേധിച്ച് മുഖ്യപ്രതി സഞ്ജയ് റോയ്. താന്‍ സെമിനാര്‍ ഹാളില്‍ എത്തുമ്പോള്‍ ഡോക്ടര്‍ മരിച്ച നിലയില്‍ ആയിരുന്നുവെന്നും മൃതദേഹം കണ്ട് താന്‍ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു എന്നുമാണ് നുണ പരിശോധനയില്‍ സഞ്ജയ് റോയ് പറഞ്ഞത്. താന്‍ നിരപരാധി ആണെന്നും പൊലീസ് തന്നെ കേസില്‍ പെടുത്തുക ആയിരുന്നു എന്നുമാണ് മൊഴി.

നേരത്തെ കുറ്റം ഏറ്റു പറഞ്ഞ ശേഷമാണ് സഞ്ജയ് റോയ് നുണ പരിശോധനയില്‍ മൊഴി മാറ്റിയത്.ആഗസ്റ്റ് 25 ന് കൊല്‍ക്കത്ത പ്രസിഡന്‍സി സെന്‍ട്രല്‍ ജയിലില്‍ വച്ചു നടത്തിയ നുണ പരിശോധനയിലാണ് സഞ്ജയ് റോയ് കുറ്റം നിഷേധിച്ചത്.10 ചോദ്യങ്ങള്‍ ആണ് നുണ പരിശോധനയില്‍ സിബിഐ സഞ്ജയ് റോയിയോട് ചോദിച്ചത്. എന്നാല്‍ നുണ പരിശോധനയിലെ മൊഴി കോടതി തെളിവായി സ്വീകരിക്കുകപതിവില്ല.

Other News in this category



4malayalees Recommends