കാര്‍ഗില്‍ യുദ്ധത്തില്‍ പാക് സൈന്യം നേരിട്ട് പങ്കെടുത്തിട്ടില്ലെന്ന വാദം കള്ളമെന്ന് തുറന്ന് സമ്മതിച്ച് പാക് സൈന്യം ; കാല്‍നൂറ്റാണ്ടിനുശേഷം തുറന്നു പറച്ചില്‍

കാര്‍ഗില്‍ യുദ്ധത്തില്‍ പാക് സൈന്യം നേരിട്ട് പങ്കെടുത്തിട്ടില്ലെന്ന വാദം കള്ളമെന്ന് തുറന്ന് സമ്മതിച്ച് പാക് സൈന്യം ; കാല്‍നൂറ്റാണ്ടിനുശേഷം തുറന്നു പറച്ചില്‍
ഇന്ത്യക്കെതിരെ നടത്തിയ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം. റാവല്‍പിണ്ടിയിലെ പാക് സൈനിക ആസ്ഥാനത്ത്, കാര്‍ഗില്‍ യുദ്ധം ഉള്‍പ്പെടെ ഇന്ത്യയുമായി നടന്ന സംഘര്‍ഷങ്ങളില്‍ മരിച്ച സൈനികര്‍ക്ക് സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ ആദരം അര്‍പ്പിച്ചിരുന്നു. ഇതിന് ശേഷമാണ് അദേഹത്തിന്റെ തുറന്ന് പറച്ചില്‍.

'1948, 1965, 1971 വര്‍ഷങ്ങളില്‍ ആകട്ടെ, 1999-ലെ കാര്‍ഗില്‍ യുദ്ധമാകട്ടെ, ആയിരക്കണക്കിന് സൈനികരാണ് അവരുടെ ജീവന്‍ രാജ്യത്തിന് ബലിയര്‍പ്പിച്ചത്'- മുനീര്‍ പറഞ്ഞു. കാര്‍ഗില്‍ യുദ്ധത്തില്‍ പാക് സൈന്യം നേരിട്ട് പങ്കെടുത്തിട്ടില്ലെന്നായിരുന്നു പാകിസ്ഥാന്റെ ഇതുവരെയുള്ള വാദം. കാല്‍നൂറ്റാണ്ടിനുശേഷം ആദ്യമായാണ് ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന വ്യക്തി സൈന്യത്തിന് കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിക്കുന്നത്.

Other News in this category



4malayalees Recommends