ഒന്‍പത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ മാതാപിതാക്കള്‍ അറസ്റ്റില്‍, ബാധ്യതയാകുമെന്ന ഭയത്തില്‍ കൊലപ്പെടുത്തിയതെന്ന് മൊഴി

ഒന്‍പത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ മാതാപിതാക്കള്‍ അറസ്റ്റില്‍, ബാധ്യതയാകുമെന്ന ഭയത്തില്‍ കൊലപ്പെടുത്തിയതെന്ന് മൊഴി
തമിഴ്നാട്ടില്‍ ഒന്‍പത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ മാതാപിതാക്കള്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ വെല്ലൂരിലാണ് സംഭവം നടന്നത്. പെണ്‍കുഞ്ഞ് ബാധ്യതയാകുമെന്ന് കരുതിയാണ് കൊല നടത്തിയതെന്ന് മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വെല്ലൂര്‍ സ്വദേശികളായ ജീവയും ഡയാനയുമാണ് കേസില്‍ അറസ്റ്റിലായത്.

ഇരുവര്‍ക്കും ഒരു മകള്‍ കൂടിയുണ്ട്. രണ്ടാമത് ജനിച്ചതും പെണ്‍കുട്ടിയായതോടെയാണ് ദമ്പതികള്‍ കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. രണ്ടാമത്തെ പെണ്‍കുഞ്ഞ് ദമ്പതികള്‍ക്ക് ബാധ്യതയാകുമെന്ന് കരുതിയാണ് കൊല നടത്തിയത്. കുട്ടിയ്ക്ക് ഒന്‍പത് ദിവസം പ്രായമുള്ളപ്പോള്‍ പപ്പായയുടെ കറ നല്‍കിയാണ് കൊല നടത്തിയത്.

പിന്നാലെ കുട്ടിയുടെ മൃതദേഹം വീടിന് സമീപം കുഴിച്ചിട്ടു. എന്നാല്‍ കുട്ടിയുടെ മരണത്തില്‍ സംശയം തോന്നിയ ഡയാനയുടെ പിതാവ് ഇതേ കുറിച്ച് പൊലീസില്‍ നല്‍കിയ പരാതിയാണ് കുറ്റകൃത്യം പുറത്തെത്തിച്ചത്. പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചപ്പോള്‍ ഇരുവരും ഹാജരായില്ല. ഇതുകൂടാതെ ഇരുവരും സഹായം തേടി പഞ്ചായത്ത് സെക്രട്ടറിയെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി ഈ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് നിന്ന് പുറത്തെടുത്ത് പൊലീസ് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. ദമ്പതികളുടെ മൂത്ത കുട്ടിയെ പൊലീസ് ഇടപെട്ട് സര്‍ക്കാര്‍ സംരക്ഷണയിലേക്ക് മാറ്റിയിട്ടുണ്ട്.




Other News in this category



4malayalees Recommends