ഉത്തര്‍പ്രദേശില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് അപകടം: മരണസംഖ്യ എട്ടായി

ഉത്തര്‍പ്രദേശില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് അപകടം: മരണസംഖ്യ എട്ടായി
ഉത്തര്‍പ്രദേശില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണസംഖ്യ എട്ടായി. ഇന്നലെ രാത്രി മൂന്ന് മൃതദേഹം കൂടി കണ്ടെത്തി. അപകടത്തില്‍ 28 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് മൂന്നുനില കെട്ടിടം തകര്‍ന്നുവീണത്. വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ട്രക്കും തകര്‍ന്നിട്ടുണ്ട്. കെട്ടിടം ഗോഡൗണായി ഉപയോഗിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. കെട്ടിടം തകര്‍ന്നതിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കുന്നുണ്ടെന്ന് യുപി ജില്ലാ ഭരണകൂട ഉദ്യോഗസ്ഥന്‍ പറഞ്ഞു. നാല് വര്‍ഷം മുമ്പാണ് കെട്ടിടം നിര്‍മ്മിച്ചത്. തകരുന്ന സമയത്ത് കെട്ടിടത്തില്‍ ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതായി പൊലീസ് അറിയിച്ചു. സംഭവം നടക്കുമ്പോള്‍ ഭൂരിഭാഗം പേരും താഴത്തെ നിലയില്‍ ജോലി ചെയ്യുകയായിരുന്നു. പരിക്കേറ്റവരെ ലോക് ബന്ധു ആശുപത്രി ഉള്‍പ്പെടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും സംഭവത്തില്‍ പരിക്കേറ്റവര്‍ക്ക് ഉചിതമായ വൈദ്യസഹായം ഉറപ്പാക്കാനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.


Other News in this category



4malayalees Recommends