യുകെയില്‍ ഓരോ 90 സെക്കന്‍ഡിലും ഒരാളെ വീതം കാണാതാകുന്നതായി റിപ്പോര്‍ട്ട് ; കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് സസക്‌സില്‍

യുകെയില്‍ ഓരോ 90 സെക്കന്‍ഡിലും ഒരാളെ വീതം കാണാതാകുന്നതായി റിപ്പോര്‍ട്ട് ; കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് സസക്‌സില്‍
യുകെയില്‍ ഓരോ 90 സെക്കന്‍ഡിലും ഒരാളെ വീതം കാണാതാകുന്നതായി റിപ്പോര്‍ട്ട്. കാണാതായവരെ സംബന്ധിച്ച കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് സസെക്‌സിലാണ്.

കഴിഞ്ഞ ജൂണ്‍ മാസത്തിലെ കണക്ക് പ്രകാരം കാണാതായവരെ കണ്ടെത്താനുള്ള കേസുകള്‍ 23 ലേറെയാണ്. നിരവധി വര്‍ഷങ്ങള്‍ മുമ്പ് കാണാതായ ആളുകള്‍ വരെ സസെക്‌സ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ലഭിച്ച പരാതിയില്‍ ഉള്‍പ്പെടുന്നു.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ വയസ്സായവര്‍ വരെ പട്ടികയിലുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കാണാതായ ആളുകളെ കണ്ടെത്തി തിരിച്ചേല്‍പ്പിക്കുന്ന യുകെ ചാരിറ്റിയായ മിസ്സിങ് പീപ്പിളാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

ഇന്ത്യന്‍ വംശജരും മലയാളികളും കാണാതായവരില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ജൂണില്‍ 15 കാരിയായ മലയാളി പെണ്‍കുട്ടിയേയും കാണാതായിരുന്നു. സോഷ്യല്‍മീഡിയയില്‍ ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ കുട്ടിയെ കണ്ടെത്തിയതോടെ നീക്കം ചെയ്തിരുന്നു.

Other News in this category



4malayalees Recommends