ബഹ്‌റൈനില്‍ തൊഴില്‍, താമസ വിസ നിയമം ലംഘിച്ചവരെയും രേഖകളില്ലാത്ത തൊഴിലാളികളെയും കണ്ടെത്തുന്നതിനായി വ്യാപക പരിശോധന

ബഹ്‌റൈനില്‍ തൊഴില്‍, താമസ വിസ നിയമം ലംഘിച്ചവരെയും രേഖകളില്ലാത്ത തൊഴിലാളികളെയും കണ്ടെത്തുന്നതിനായി വ്യാപക പരിശോധന
ബഹ്‌റൈനില്‍ തൊഴില്‍, താമസ വിസ നിയമം ലംഘിച്ചവരെയും രേഖകളില്ലാത്ത തൊഴിലാളികളെയും കണ്ടെത്തുന്നതിനായി വ്യാപക പരിശോധന. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ) ഈ വര്‍ഷം ഇതുവരെ 31,724 പരിശോധനകള്‍ നടത്തി.

പരിശോധനകളില്‍ 4537 പേരെയാണ് ഇതുവരെ നാടുകടത്തിയത്. സെപ്തംബര്‍ ഒന്നു മുതല്‍ ഏഴു വരെ വിവിധ ഗവര്‍ണറേറ്റുകലിലായി 2024 തൊഴില്‍ പരിശോധനകളാണ് നടത്തിയത്. താമസ വിസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 55 പേരെ പിടികൂടുകയും ചെയ്തു. 20 സംയുക്ത പരിശോധന കാമ്പയിനുകള്‍ക്ക് പുറമേ ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 12 ക്യാമ്പയിനുകള്‍ നടന്നു. മുഹറഖ് ഗവര്‍ണറേറ്റില്‍ 2 നോര്‍ത്തേണ്‍ ഗവര്‍ണറേറില്‍ 2 , സതേണ്‍ ഗവര്‍ണറേറ്റില്‍ 4 എന്നിങ്ങനെ പരിശോധനാ ക്യാമ്പയിനുകള്‍ നടത്തി.

Other News in this category



4malayalees Recommends