സന്ദര്‍ശക വീസ വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറ്റുന്നതിന് കര്‍ശന വിലക്ക് ; നിയന്ത്രണം കടുപ്പിക്കാന്‍ ബഹ്‌റൈന്‍

സന്ദര്‍ശക വീസ വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറ്റുന്നതിന് കര്‍ശന വിലക്ക് ; നിയന്ത്രണം കടുപ്പിക്കാന്‍ ബഹ്‌റൈന്‍
രാജ്യത്ത് സന്ദര്‍ശക വീസയില്‍ എത്തുന്നവര്‍ വര്‍ക്ക് പെര്‍മിറ്റ് വീസകളിലേക്ക് മാറ്റുന്നതിന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തുന്നു. വര്‍ക്ക് പെര്‍മിറ്റ് വീസകളുടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായി, സന്ദര്‍ശക വീസകള്‍ വര്‍ക്ക് പെര്‍മിറ്റുകളായി മാറ്റില്ലെന്ന് ഗ്യാരന്റര്‍മാര്‍ ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

നിലവില്‍ ഈ വിഷയത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും ഇപ്പോള്‍ കര്‍ശനമായ മാനദണ്ഡങ്ങളാണ് ഈ വിഷയത്തില്‍ ഏര്‍പ്പെടുത്തുന്നത്.

ബഹ്‌റൈന്‍ എന്‍ട്രി വീസ നിയമത്തിന്റെ ആര്‍ട്ടിക്കിള്‍ 4 പ്രകാരമാണ് പുതിയ നയം.

Other News in this category



4malayalees Recommends