ബഹ്‌റൈനിലെ ഇന്ത്യന്‍ നിക്ഷേപം 200 മില്യണ്‍ ഡോളര്‍

ബഹ്‌റൈനിലെ ഇന്ത്യന്‍ നിക്ഷേപം 200 മില്യണ്‍ ഡോളര്‍
കഴിഞ്ഞ വര്‍ഷം ആദ്യപാദം മുതല്‍ ഈ വര്‍ഷം ഇതേ കാലയളവ് വരെ ബഹ്‌റൈനില്‍ ഇന്ത്യ നിക്ഷേപിച്ചത് 200 മില്യണ്‍ ഡോളര്‍. ഇതു 15 ശതമാനം വര്‍ധനയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ബഹ്‌റൈനിലെ ബിസിനസ് രംഗത്തെ പ്രമുഖര്‍ വിലയിരുത്തി. ബഹ്‌റൈനിലെ തട്ടായി ഹിന്ദു മര്‍ച്ചന്റ്‌സ് കമ്യൂണിറ്റി മനാമയില്‍ സംഘടിപ്പിച്ച ടിഎച്ച്എംസി കണക്ട് എന്ന പരിപാടിയുടെ നാലാം പതിപ്പിനോടനുബന്ധിച്ചു നടന്ന ബിസിനസ് കൂടിക്കാഴ്ചയിലാണഅ ബഹ്‌റൈനിലെ ഇന്ത്യന്‍ നിക്ഷേപവും ഇതു സംബന്ധിച്ച വിശകലനങ്ങളും നടന്നത്.

ഇന്ത്യന്‍ അംബാസഡര്‍ വിനോദ് ജേക്കബ് യോഗത്തില്‍ സംസാരിച്ചു. ബഹ്‌റൈനിലെ ഏറ്റവും വലിയ ആറാമത്തെ നിക്ഷേപകരാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു.2019 ഓഗസ്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുടെ ബഹ്‌റൈനിലെ സന്ദര്‍ശനത്തിന് ശേഷം രണ്ടു വഴിക്കുള്ള സഞ്്ചിത നിക്ഷേപം 40 ശതമാനം വര്‍ധിച്ച് 1.6 ബില്യണ്‍ ഡോളറിലെത്തി. ഉഭയകക്ഷി വ്യാപാര വളര്‍ച്ചയാണ് ശക്തമായ നിക്ഷേപ സഹകരണത്തിന് സഹായമായത്.

Other News in this category



4malayalees Recommends