50 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് മോക്ഷം ലഭിക്കാന്‍ വേണ്ടിയെന്ന് മൊഴി : സ്വാമി പിടിയില്‍

50 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് മോക്ഷം ലഭിക്കാന്‍ വേണ്ടിയെന്ന് മൊഴി : സ്വാമി പിടിയില്‍
50 വയസുകാരി കഴുത്തറുത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ സ്വാമി പിടിയില്‍. ശ്രീപെരുംപുദൂരിന് സമീപം മലയമ്പാക്കത്ത് താമസിച്ചിരുന്ന അലമേലു എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സ്വാമി ദക്ഷന്‍ പിടിയില്‍.

അലമേലുവിന്റെ അയല്‍വാസി കൂടിയാണ് ദക്ഷന്‍. തിരുവണ്ണാമല ക്ഷേത്രദര്‍ശനത്തിന് ശേഷം തന്റെ ശിഷ്യയും അയല്‍വാസിയുമായ സ്ത്രീയെ ദക്ഷന്‍ കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. തനിക്ക് മോക്ഷം ലഭിക്കാന്‍ വേണ്ടി തിരുവണ്ണാമലയില്‍ വെച്ച് തന്നെ കൊലപ്പെടുത്തണമെന്ന് അലമേലും ആവശ്യപ്പെട്ടിരുന്നതായി ദക്ഷന്‍ പൊലീസിന് മൊഴി നല്‍കി.

ഭര്‍ത്താവ് മരിക്കുകയും, വിവാഹശേഷം മക്കള്‍ മാറി താമസിക്കുകയും ചെയ്തതോടെ അലമേലും വീട്ടില്‍ ഒറ്റക്കായി. ഇതോടെ ഇവര്‍ ദക്ഷനുമായി അടുത്തു. പിന്നീട് ഇയാള്‍ക്കൊപ്പം ചേര്‍ന്ന് പ്രാര്‍ത്ഥനകളും പൂജകളും നടത്തി ജീവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ദക്ഷനൊപ്പം അലമേലു തീര്‍ത്ഥാടനത്തിനായി തിരുവണ്ണാമലയില്‍ എത്തി. കൊലപാതകം നടത്തിയശേഷം സ്ത്രീയുടെ മൃതദേഹം തടാകത്തിന്റെ കരയില്‍ ഉപേക്ഷിച്ച് ദക്ഷന്‍ രക്ഷപെട്ടു, സിസിടിവി ദൃശ്യങ്ങളാണ് ദക്ഷനില്‍ പോലീസിനെ എത്തിച്ചത്.

Other News in this category



4malayalees Recommends