യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസന ഉദ്ഘാടനം ഈ മാസം 29ന് ; സഭയുടെ പരമാദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രപ്പൊലീത്താ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് നേതൃത്വം നല്‍കും

യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസന ഉദ്ഘാടനം ഈ മാസം 29ന് ; സഭയുടെ പരമാദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രപ്പൊലീത്താ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് നേതൃത്വം നല്‍കും
മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ പതിനാലാമത് ഭദ്രാസനമായി യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനം രൂപം കൊള്ളുന്നു. വളര്‍ന്നുവരുന്ന പ്രവാസി വിശ്വാസ സമൂഹത്തിന്റെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അഭിവന്ദ്യ സിനഡിന്റെ തീരുമാനപ്രകാരം യുകെ യൂറോപ്പ് ആഫ്രിക്ക മേഖലകളിലുള്ള മാര്‍ത്തോമ്മാ ഇടവകകളെ ഉള്‍പ്പെടുത്തികൊണ്ട് 2024 ജനുവരി മാസം 1 മുതല്‍ പുതിയ ഭദ്രാസനമായി മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ അഭിവന്ദ്യ ഡോ തിയോഡോഷ്യസ് മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ അഭിവന്ദ്യ ഡോ തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രപ്പൊലീത്താ പ്രഖ്യാപിച്ചു. ഈ അനുഗ്രഹീത നിമിഷത്തിന്റെ ഔപചാരിക ഉത്ഘാടനം 2024 സെപ്തംബര്‍ മാസം 29ാം തിയതി ബര്‍മ്മിങ്ഹാമിലുള്ള ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

രാവിലെ 10 മണിക്ക് വിശുദ്ധ കുര്‍ബ്ബാനയോടെ യോഗം ആരംഭിക്കും. സഭയുടെ പരമാദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രപ്പൊലീത്താ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് നേതൃത്വം നല്‍കും. അഭിവന്ദ്യരായ ഡോ യുയാക്കിം മാര്‍ കുറിലോസ് സഫ്രഗന്‍ മെത്രോപ്പോലീത്താ, ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രോപ്പൊലീത്താ, ഡോ ഐസക്ക് മാര്‍ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പാ, ഭദ്രാസന അധ്യക്ഷന്‍ ഡോ ജോസഫ് മാര്‍ ഇവാനിയോസ് എപ്പിസ്‌കോപ്പാ എന്നിവര്‍ സഹ കാര്‍മ്മികരാകും. ഉച്ചയ്ക്ക് ശേഷം നടത്തപ്പെടുന്ന പൊതു സമ്മേളനത്തില്‍ മാര്‍ത്തോമ്മാ സഭയിലെ അഭിവന്ദ്യരായ തിരുമേനിമാരോടൊപ്പം അഭിവന്ദ്യരായ എബ്രഹാം മാര്‍ സതേഫാനോസ് മെത്രാപ്പൊലീത്ത (മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ) ഐസക്ക് മാര്‍ ഒസ്താസിയോസ് മെക്രോപ്പൊലീത്ത (മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ, മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരുമേനി (സീറോ മലബാര്‍ കത്തോലിക്ക സഭ, ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയുടെ വൈസ് പ്രിന്‍സിപ്പലായ ദി റവ കാനന്‍ പ്രൊഫസര്‍ ഡാ മാര്‍ക്ക് ചാപ്പ്മാന്‍, യുകെയിലെ ആദ്യമലയാളി എംപിയായ ശ്രീ സോജന്‍ ജോസഫ് എന്നിവര്‍ അതിഥികളായി പങ്കെടുക്കും.

യുകെ ,യൂറോപ്പ്, ആഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നായി ഏകദേശം ആയിരത്തിയെണ്ണൂറോളം ആളുകള്‍ പങ്കെടുക്കുന്നതിനായി ഇതിനകം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു. ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ ജോസഫ് മാര്‍ ഇവാനിയോസ് എപ്പിസ്‌കോപ്പ തിരുമേനിയുടെ നേതൃത്വത്തില്‍ ഭദ്രാസനത്തിലെ പട്ടക്കാര്‍ ഉള്‍പ്പെടെ നൂറ്റിയമ്പതില്‍പ്പരം ആളുകള്‍ ഉള്‍പ്പെടുന്ന വിവിധ സബ് കമ്മറ്റികളിലൂടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സെക്രട്ടറി റവ ജോണ്‍ മാത്യു സി, ജനറല്‍ കണ്‍വീനര്‍ റവ സോജു, എം തോമസ്, കണ്‍വീനര്‍ ശ്രീ പി എം മാത്യു, ട്രഷറര്‍ ശ്രീ തോമസ് എബ്രഹാം എന്നിവര്‍ അറിയിച്ചു.

Other News in this category



4malayalees Recommends