'വേട്ടയനി'ലെ പൊലീസ് ഏറ്റുമുട്ടലിനെ പ്രകീര്‍ത്തിക്കുന്ന ഭാഗം നീക്കണം; മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

'വേട്ടയനി'ലെ പൊലീസ് ഏറ്റുമുട്ടലിനെ പ്രകീര്‍ത്തിക്കുന്ന ഭാഗം നീക്കണം; മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി
രജനീകാന്ത് ചിത്രം വേട്ടയ്യാനിലെ പൊലീസ് ഏറ്റുമുട്ടലുകളെ പ്രകീര്‍ത്തിക്കുന്ന സംഭാഷണം നീക്കണം എന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. അതുവരെ ചിത്രത്തിന്റെ റിലീസ് തടയണമെന്നും മധുര സ്വദേശിയായ കെ.പളനിവേലു ഹൈക്കോടതി മധുരബെഞ്ചില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ആര്‍. സുബ്രഹ്‌മണ്യന്‍, ജസ്റ്റിസ് എല്‍. വിക്ടോറിയ ഗൗരി എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍മാതാക്കള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു. ഒക്ടോബര്‍ പത്തിനാണ് വേട്ടയന്റെ റിലീസ്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീസറിലെ ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ കുറ്റവാളികള്‍ക്കുള്ള ശിക്ഷ മാത്രമല്ല, ഭാവിയില്‍ കുറ്റകൃത്യങ്ങള്‍ തടയാനുള്ള മുന്‍കരുതല്‍ കൂടിയാണെന്ന് രജനീകാന്ത് അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രം പറയുന്നുണ്ട്. ഇതാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയത്.

Other News in this category



4malayalees Recommends