അബുദാബിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിരക്ക് കൂട്ടി ; പ്രവാസികള്‍ക്ക് തിരിച്ചടി

അബുദാബിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിരക്ക് കൂട്ടി ; പ്രവാസികള്‍ക്ക് തിരിച്ചടി
അബുദാബിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിരക്ക് കൂട്ടി. ജീവനക്കാര്‍ക്കും ആശ്രിതര്‍ക്കും കമ്പനി ഉടമ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണമെന്നാണ് നിയമമെങ്കിലും നിരക്ക് വര്‍ധിച്ചതോടെ ചില കമ്പനികള്‍ ആശ്രിതരുടെ തുക നല്‍കില്ലെന്ന് അറിയിച്ചതാണ് തിരിച്ചടിയായത്.

ഒന്നുകില്‍ കുടുംബത്തെ നാട്ടിലേക്ക് അയയ്ക്കുകയോ സ്വന്തം നിലയില്‍ ഇന്‍ഷുറന്‍സ് എടുക്കുകയോ വേണമെന്നാണ് കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്‍കി നിര്‍ദ്ദേശം.

ഇതോടെ കുടുംബാംഗങ്ങള്‍ക്കായി ഇന്‍ഷുറന്‍സ് ഇനത്തില്‍ പ്രതിവര്‍ഷം ഇരുപതിനായിരത്തോളം ദിര്‍ഹം അധികം കണ്ടെത്തേണ്ട അവസ്ഥയാണ്. ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ക്ക് വീസ പുതുക്കാനുമാകില്ല.

Other News in this category



4malayalees Recommends