വിദ്യാര്‍ത്ഥികളില്‍ നിന്ന് കൈക്കൂലി വാങ്ങി ; ബ്രിട്ടീഷ് അധ്യാപകന് തടവും പിഴയും

വിദ്യാര്‍ത്ഥികളില്‍ നിന്ന് കൈക്കൂലി വാങ്ങി ; ബ്രിട്ടീഷ് അധ്യാപകന് തടവും പിഴയും
വിദ്യാര്‍ത്ഥികളില്‍ നിന്ന് കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് അധ്യാപകന് മൂന്നു വര്‍ഷം തടവും അയ്യായിരം ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു. അബുദാബി ഫെഡറല്‍ അപ്പീല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം അധ്യാപകനെ നാടുകടത്തും.

പരീക്ഷാ ഫലം മാറ്റുന്നതിന് പകരമായി കൈക്കൂലി വാങ്ങുകയും വിദ്യാര്‍ത്ഥികളുടെ ഗ്രേഡ് അന്യായമായി ഉയര്‍ത്തുകയും ചെയ്തുവെന്നാണ് അധ്യാപകനെതിരായ ആരോപണം. പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം ആരംഭിച്ചതോടെയാണ് അധ്യാപകന്റെ മോശം പെരുമാറ്റത്തിന്റെ തെളിവുകള്‍ പുറത്തുവന്നത്.

Other News in this category



4malayalees Recommends