ഹമാസ് ആക്രമണത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ ഗാസയിലുടനീളം വ്യോമാക്രമണം നടത്തി ഇസ്രയേല്‍ ; 77 പേര്‍ കൊല്ലപ്പെട്ടു

ഹമാസ് ആക്രമണത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ ഗാസയിലുടനീളം വ്യോമാക്രമണം നടത്തി ഇസ്രയേല്‍ ; 77 പേര്‍ കൊല്ലപ്പെട്ടു
ഹമാസ് ആക്രമണത്തിന്റെ ഒന്നാം വാര്‍ഷിക ദിനമായ ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഗാസയിലുടനീളം 77 പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേലിനെതിരെ ഹമാസ് യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണം. ഒന്നാം വാര്‍ഷിക ദിനത്തില്‍ ഇന്നലെ ഇസ്രയേല്‍ തുറമുഖ നഗരമായ ഹൈഫയില്‍ ഹിസ്ബുളള ആക്രമണം നടത്തിയിരുന്നു.

അതേസമയം കിഴക്കന്‍ ലബനനിലെ ഹിസ്ബുള്ളയുടെ 120 കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഒരു മണിക്കൂറിനുള്ളിലാണ് 120 കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തിയത്. എന്നാല്‍ ഒക്ടോബര്‍ ഏഴിന് തന്റെ രാജ്യം നേരിട്ട അക്രമം ഒരിക്കലും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്ന് ഗാസയിലും ലെബനനിലും നടത്തിയ ആക്രമണങ്ങളെ ന്യായീകരിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. യെമനില്‍ നിന്ന് ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ തടഞ്ഞതായും ഇസ്രയേല്‍ സൈന്യം അറിയിച്ചു.

ഹിസ്ബുള്ളയ്ക്ക് ആയുധവും ധനസഹായവും നല്‍കുകയും യെമന്‍ വിമതരെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഇറാന്‍, ഹമാസ് ഒക്ടോബര്‍ 7 ന് നടത്തിയ ആക്രമണത്തെ പ്രശംസിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഇസ്രയേലിന് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിന് തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ പറഞ്ഞിരുന്നു. ഇതോടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ തയ്യാറായിരിക്കുകയാണ് ഇറാന്‍.

Other News in this category



4malayalees Recommends