ഇന്ത്യയ്ക്ക് എതിരെ ഭീഷണി ഉയരുന്ന ഘട്ടങ്ങളില്‍ മോദി ' ടോട്ടല്‍ കില്ലറാകും' ; മഹാനായ സുഹൃത്തും ധൈര്യശാലിയായ ഭരണാധികാരിയുമാണ് അദ്ദേഹം ; പുകഴ്ത്തി ട്രംപ്

ഇന്ത്യയ്ക്ക് എതിരെ ഭീഷണി ഉയരുന്ന ഘട്ടങ്ങളില്‍ മോദി ' ടോട്ടല്‍ കില്ലറാകും' ; മഹാനായ സുഹൃത്തും ധൈര്യശാലിയായ ഭരണാധികാരിയുമാണ് അദ്ദേഹം ; പുകഴ്ത്തി ട്രംപ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി മുന്‍ അമേരിക്കന്‍ പ്രസിഡന്റും യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. മഹാനായ സുഹൃത്താണ് മോദിയെന്ന് ട്രംപ് പറഞ്ഞു. മോദി ധൈര്യശാലിയായ ഭരണാധികാരിയാണെന്നും ഇന്ത്യയ്ക്ക് എതിരെ ഭീഷണി ഉയരുന്ന ഘട്ടങ്ങളില്‍ അദ്ദേഹം ഒരു 'ടോട്ടല്‍ കില്ലറാ'ണെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. ഒരു പോഡ്കാസ്റ്റിനിടെയാണ് ട്രംപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്ത് നടന്ന ഒരു സംഭവത്തെ കുറിച്ച് ട്രംപ് വെളിപ്പെടുത്തി. 'ഒരു രാജ്യത്ത്' നിന്ന് ഇന്ത്യയ്ക്ക് നേരെ നിരന്തരമായി ഭീഷണി ഉയര്‍ന്നിരുന്നതായി ട്രംപ് പറഞ്ഞു. ഈ സമയം അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഇന്ത്യയെ സഹായിക്കാന്‍ താന്‍ തയ്യാറായിരുന്നു. സഹായിക്കാന്‍ അനുവദിക്കണമെന്ന് മോദിയെ അറിയിച്ചു. 'അവരുമായി' തനിയ്ക്ക് നല്ല സൗഹൃദമുണ്ടെന്നും സഹായിക്കാമെന്നും മോദിയ്ക്ക് വാഗ്ദാനം നല്‍കി. എന്നാല്‍ 'ആവശ്യമായത് എന്താണോ അത് ഞാന്‍ ചെയ്യും. നൂറുകണക്കിന് വര്‍ഷങ്ങളായി അവരെ ഞങ്ങള്‍ പരാജയപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ്' എന്നായിരുന്നു മോദിയുടെ മറുപടിയെന്ന് ട്രംപ് വെളിപ്പെടുത്തി. മോദിയുടെ ശബ്ദം അനുകരിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാല്‍, ആ രാജ്യം ഏതാണെന്ന് ട്രംപ് വ്യക്തമാക്കിയില്ല എന്നതാണ് ശ്രദ്ധേയം.

മോദി പ്രധാനമന്ത്രിയായി എത്തുന്നതിന് മുമ്പ് ഇന്ത്യ അസ്ഥിരമായിരുന്നുവെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. 2019ല്‍ ഹൂസ്റ്റണില്‍ നടന്ന 'ഹൗഡി മോദി' എന്ന പരിപാടിയും അദ്ദേഹം ഓര്‍ത്തെടുത്തു. വളരെ മനോഹരമായ പരിപാടിയായിരുന്നു അതെന്നും അന്ന് 80,000ത്തോളം ആളുകളാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും ട്രംപ് പറഞ്ഞു. മോദിയോടൊപ്പം വന്‍ ജനാവലിയ്ക്കിടയിലൂടെ നടന്ന നിമിഷങ്ങളും അദ്ദേഹം പങ്കുവെച്ചു.

Other News in this category



4malayalees Recommends