തോക്കുമായി എത്തിയ സംഘം ഖനി തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ത്തു ; പാക്കിസ്ഥാനില്‍ 20 പേരെ കൂട്ടക്കൊല ചെയ്തു !

തോക്കുമായി എത്തിയ സംഘം ഖനി തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ത്തു ; പാക്കിസ്ഥാനില്‍ 20 പേരെ കൂട്ടക്കൊല ചെയ്തു !
പാകിസ്ഥാനില്‍ ഉണ്ടായ വെടിവെപ്പില്‍ 20 ഖനിത്തൊഴിലാളികള്‍ കൊല്ലപ്പെട്ടു. തോക്കുമായി എത്തിയ ഒരുകൂട്ടം ആളുകള്‍ ഖനിത്തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ 7 പേര്‍ക്ക് പരിക്കേട്ടിട്ടുണ്ട്.

പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് സംഭവം. തലസ്ഥാനത്ത് എസ് സി ഒ ഉച്ചകോടിക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ആക്രമണം നടന്നതെന്ന് പൊലീസ് ഓഫീസര്‍ ഹമയൂണ്‍ ഖാന്‍ നസീര്‍ പറഞ്ഞു. 16, 17 തീയതികളിലാണ് ഉച്ചകോടി നടക്കുക. കല്‍ക്കരി ഖനിയിലെ തൊഴിലാളികളുടെ താമസസ്ഥലം ലക്ഷ്യമിട്ടായിരുന്നു തോക്കുധാരികളുടെ ആക്രമണം.

വ്യാഴാഴ്ച രാത്രി ദുകി ജില്ലയിലെ ഒരു കല്‍ക്കരി ഖനിയിലെ തൊഴിലാളികളുടെ താമസസ്ഥലത്ത് ഇരച്ചുകയറുകയറിയ തോക്കുധാരികള്‍ ആളുകളെ കൂട്ടിയ ശേഷം അവര്‍ക്ക് നേരെ വെടിയുതിര്‍ത്തു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ബലൂചിസ്ഥാനിലെ പഷ്തൂണ്‍ സംസാരിക്കുന്ന പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. മരിച്ചവരില്‍ മൂന്ന് അഫ്ഗാന്‍കാരും ഉണ്ട്. അതേസമയം അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള നാല് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

Other News in this category



4malayalees Recommends