23കാരന്റെ ചെറുകുടലില്‍ നിന്ന് നീക്കം ചെയ്തത് ജീവനുള്ള പാറ്റയെ

23കാരന്റെ ചെറുകുടലില്‍ നിന്ന് നീക്കം ചെയ്തത് ജീവനുള്ള പാറ്റയെ
23കാരന്റെ ചെറുകുടലില്‍ നിന്ന് നീക്കം ചെയ്തത് മൂന്ന് സെന്റീമീറ്റര്‍ വലിപ്പമുള്ള ജീവനുള്ള പാറ്റയെ. വസന്ത് കുഞ്ചിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ നൂതന എന്‍ഡോസ്‌കോപ്പിക് ടെക്‌നിക്കുകള്‍ ഉപയോഗിച്ചാണ് പാറ്റയെ നീക്കം ചെയ്തത്. 10 മിനിറ്റ് കൊണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ആശുപത്രി വക്താവ് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത വയറുവേദനയും ഭക്ഷണം ദഹിക്കുന്നതില്‍ ബുദ്ധിമുട്ടും യുവാവിന് ഉണ്ടായിരുന്നതായി മെഡിക്കല്‍ സംഘത്തെ നയിച്ച ഗ്യാസ്‌ട്രോഎന്‍ട്രോളജിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ശുഭം വാത്സ്യ പറഞ്ഞു.

അങ്ങനെയാണ് അപ്പര്‍ ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ (ജിഐ) എന്‍ഡോസ്‌കോപ്പി നടത്തി രോഗിയുടെ ചെറുകുടലില്‍ ജീവനുള്ള പാറ്റയെ കണ്ടെത്തിയ തെന്നും അദ്ദേഹം പറഞ്ഞു. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഇത്തരം കേസുകള്‍ ജീവന് തന്നെ ഭീഷണിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രോഗി ഭക്ഷണം കഴിക്കുമ്പോള്‍ പാറ്റയെ വിഴുങ്ങിയതോ, ഉറങ്ങുമ്പോള്‍ വായില്‍ കയറിയതോ ആകാമെന്നും ശുഭം വാത്സ്യ കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends