മകളെ ശിക്ഷിച്ചെങ്കിലും കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പിതാവ് ; സാറയെ കൊലപ്പെടുത്തി പാകിസ്ഥാനിലേക്ക് മുങ്ങിയ പിതാവ് ഷെറീഫിനെതിരെ വിചാരണ തുടരുന്നു ; കുട്ടിയെ പര്‍ദ്ദ ധരിപ്പിച്ചിരുന്നത് ആക്രമണമേറ്റ പാടു കാണാതിരിക്കാന്‍ !

മകളെ ശിക്ഷിച്ചെങ്കിലും കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പിതാവ് ; സാറയെ കൊലപ്പെടുത്തി പാകിസ്ഥാനിലേക്ക് മുങ്ങിയ പിതാവ് ഷെറീഫിനെതിരെ വിചാരണ തുടരുന്നു ; കുട്ടിയെ പര്‍ദ്ദ ധരിപ്പിച്ചിരുന്നത് ആക്രമണമേറ്റ പാടു കാണാതിരിക്കാന്‍ !
ഒരു പത്തുവയസ്സുകാരിയ്ക്ക് താങ്ങാവുന്നതിലും അപ്പുറം ആ കുരുന്ന് അനുഭവിച്ചു. ഒടുവില്‍ ദാരുണമായി കൊല്ലപ്പെട്ടു. കൊല ചെയ്ത ശേഷം പിതാവും കാമുകിയും സഹോദരനും യുകെ വിട്ട് പാകിസ്താനിലേക്ക് രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ആഗസ്ത് 10നായിരുന്നു സംഭവം. പാക്കിസ്ഥാനില്‍ എത്തിയ ശേഷം കുട്ടിയുടെ പിതാവ് ഉര്‍ഫാന്‍ ഷെരീഫ് തന്നെയാണ് പൊലീസിനെ അറിയിച്ചത്. തല്ലിയത് കൊലപ്പെടുത്താനല്ലെന്നും മരിച്ചതോടെ ഭയന്ന് രാജ്യം വിട്ടെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയത്.

Sara Sharif police found 'strange' items when they searched family home  after finding body - Mirror Online

മകളുടെ മൃതദേഹത്തിന് സമൂപമുള്ള കുറുപ്പിലും ഇയാള്‍ മകളെ കൊന്നുവെന്നും അങ്ങനെ ഉദ്ദേശിച്ചിരുന്നില്ലെന്നും ഭയന്ന് നാട്ടിലേക്ക് മടങ്ങുന്നുവെന്നും കുറിപ്പെഴുതി. പാകിസ്താനില്‍ എത്തിയ ശേഷം 999 ല്‍ വിളിച്ച് വീടിന്റെ വിലാസം നല്‍കി എല്ലാം വിളിച്ചുപറയുകയായിരുന്നു.

ആദ്യമായിട്ടല്ല രണ്ടു വര്‍ഷമായി ഇയാള്‍ കുട്ടിയെ ഉപദ്രവിക്കുമായിരുന്നു. കോടതിയില്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചിരുന്നതായി തെളിഞ്ഞു.സാറ ഹിജാബ് ധരിച്ചാണ് അവസാനം നടന്നതെന്നും ഇത് മര്‍ദ്ദനമേറ്റ പാട് കാണാതാരിക്കാനായിരുന്നുവെന്ന് സംശയിക്കുന്നതായി അയല്‍ക്കാര്‍ മൊഴി നല്‍കി. കുട്ടിയുടെ കരച്ചില്‍ കേട്ടിരുന്നതായും അറിയിച്ചു. സുഹൃത്തുക്കളും സ്‌കൂള്‍ ജീവനക്കാരും സാറയുടെ കരഞ്ഞുവീര്‍ത്ത കണ്ണും കവളും സംശയകരമായിരുന്നുവെന്ന് പറയുന്നു. എന്നാല്‍ സാറ എല്ലാത്തിനും ഓരോ കാരണങ്ങള്‍ പറഞ്ഞ് സത്യം ആരോടും തുറന്നുപറഞ്ഞിരുന്നില്ല.

പൊലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ ക്രിക്കറ്റ് ബാറ്റില്‍ സാറയുടെ ചോര പാടുണ്ടായിരുന്നു. ഒപ്പം അടുക്കളയുടെ നിലത്തും. അതിക്രൂരമായ ഉപദ്രവമാണ് കുട്ടി നേരിട്ടത്. പോസ്റ്റ്‌മോര്‍ട്ടത്തിലും ശക്തമായ മര്‍ദ്ദനമേറ്റതായും ശ്വാസം മുട്ടിയതായും വ്യക്തമാക്കുന്നുണ്ട്. നട്ടെല്ലിന് പതിനൊന്നോളം ക്ഷതമുണ്ടായിരുന്നു. കുഞ്ഞിനെ അതിക്രൂരമായിട്ടാണ് ഉപദ്രവിച്ചിരുന്നതെന്ന് വിചാരണയില്‍ പൊലീസ് തെളിവു നിരത്തി ബോധിപ്പിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends