ജീവിത ചെലവ് താങ്ങാനാകാത്ത കുടുംബങ്ങള്‍ക്ക് മേല്‍ ലേബര്‍ സര്‍ക്കാര്‍ വീണ്ടും ഭാരമേല്‍പ്പിക്കുമോ ? ബജറ്റിലെ പ്രഖ്യാപനങ്ങള്‍ എന്താകും ; രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നീക്കം ജനങ്ങള്‍ക്ക് മേല്‍ അധികഭാരമായേക്കും

ജീവിത ചെലവ് താങ്ങാനാകാത്ത കുടുംബങ്ങള്‍ക്ക് മേല്‍ ലേബര്‍ സര്‍ക്കാര്‍ വീണ്ടും ഭാരമേല്‍പ്പിക്കുമോ ? ബജറ്റിലെ പ്രഖ്യാപനങ്ങള്‍ എന്താകും ; രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നീക്കം ജനങ്ങള്‍ക്ക് മേല്‍ അധികഭാരമായേക്കും
രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണ്. പണപ്പെരുപ്പം ഉള്‍പ്പെടെ പ്രതിസന്ധികള്‍. കോവിഡ് പ്രതിസന്ധി മുതല്‍ തുടങ്ങി ബ്രക്‌സിറ്റ് വരെ രാജ്യത്തെ സാമ്പത്തിക മേഖലയെ കാര്യമായി തന്നെ ബാധിച്ചു. ഒടുവില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ജനങ്ങള്‍ ചെറിയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയ്ക്കായി ജനം കഷ്ടപ്പെടേണ്ടിവരുമെന്ന നിലപാടിലാണ് ലേബര്‍ സര്‍ക്കാര്‍. ഒക്ടോബര്‍ 30നാണ് ബജറ്റ് പ്രഖ്യാപനം. കാര്യങ്ങള്‍ അത്ര സുഗമമാകില്ലെന്ന സൂചന ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് നല്‍കി കഴിഞ്ഞു.

40 ബില്യണ്‍ പൗണ്ടിന്റെ നികുതി വര്‍ദ്ധനവും ചെലവ് ചുരുക്കലിനുള്ള നിര്‍ദ്ദേശവും ബജറ്റിലുണ്ടാകുമെന്നത് അത്ര ആശ്വാസകരമല്ല. മുന്‍സര്‍ക്കാരിന്റെ പ്രശ്‌നങ്ങളാണ് ഈ സര്‍ക്കാരിന് ബാധ്യതയായി മാറിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

എന്നാല്‍ ചെലവ് ചുരുക്കലും നികുതി വര്‍ദ്ധനവും സാധാരണക്കാരെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല.

ബജറ്റില്‍ തൊഴിലുടമകള്‍ക്ക് ദേശീയ ഇന്‍ഷുറന്‍സ് വര്‍ദ്ധനവ് ഉണ്ടായേക്കുമെന്ന സൂചന പ്രധാനമന്ത്രി നല്‍കിയിട്ടുണ്ട്. തൊഴിലുടമകള്‍ നല്‍കുന്ന നാഷണല്‍ ഇന്‍ഷുറന്‍സ് ആഴ്ചയില്‍ 175 പൗണ്ടിന് മുകളിലുള്ള വരുമാനത്തിന് 13.8 ശതമാനമാണ്. പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ മാറ്റങ്ങള്‍ എങ്ങെയാകുമെന്നതും ആദായനികുതി വര്‍ദ്ധനവില്ലെന്ന സര്‍ക്കാരിന്റെ വാഗ്ദാനവും ഒക്കെ ചര്‍ച്ചയാകുകയാണ്.

ലേബര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ മാസങ്ങള്‍ കൊണ്ടുതന്നെ ജനം അതൃപ്തിയിലാണ്. ഇതിനിടെ ബജറ്റ് പ്രഖ്യാപനം നിര്‍ണ്ണായകമാകും.

Other News in this category



4malayalees Recommends