സെപ്റ്റംബറിലെ പണപ്പെരുപ്പ നിരക്ക് മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞ നിലയില്‍; കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ് 1.7 ശതമാനത്തിലെന്ന് ഒഎന്‍എസ്; സ്റ്റേറ്റ് പെന്‍ഷന്‍ വര്‍ദ്ധിക്കും, പലിശ നിരക്ക് കുറയ്ക്കുമോ?

സെപ്റ്റംബറിലെ പണപ്പെരുപ്പ നിരക്ക് മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞ നിലയില്‍; കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ് 1.7 ശതമാനത്തിലെന്ന് ഒഎന്‍എസ്; സ്റ്റേറ്റ് പെന്‍ഷന്‍ വര്‍ദ്ധിക്കും, പലിശ നിരക്ക് കുറയ്ക്കുമോ?
ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്ന നിരക്കിലും താഴെയെത്തി പലിശ നിരക്കുകള്‍. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് യുകെയുടെ പണപ്പെരുപ്പം ഈ നിലയിലേക്ക് താഴുന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സെപ്റ്റംബര്‍ വരെയുള്ള 12 മാസങ്ങളില്‍ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് 1.7 ശതമാനത്തിലാണ്.

ആഗസ്റ്റ് മാസത്തില്‍ 2.2 ശതമാനത്തിലേക്ക് പണപ്പെരുപ്പം ഉയര്‍ന്നിരുന്നു, ജൂലൈയില്‍ ഇത് മാറ്റമില്ലാതെ തുടര്‍ന്നു. ഭക്ഷണം, വസ്ത്രം പോലുള്ള ദൈനംദിന ഉത്പന്നങ്ങളുടെ വില അനുസരിച്ചാണ് പണപ്പെരുപ്പം അളക്കുന്നത്. കുറഞ്ഞ വിമാന നിരക്കും, പെട്രോള്‍ വിലയുമാണ് കഴിഞ്ഞ മാസം പണപ്പെരുപ്പം കുറയാന്‍ സഹായിച്ചതെന്ന് ഒഎന്‍എസ് ചൂണ്ടിക്കാണിക്കുന്നു.

അതേസമയം കഴിഞ്ഞ മാസം ഭക്ഷണങ്ങളുടെയും, പാനീയങ്ങളുടെയും വിലക്കയറ്റം 1.9% ഉയര്‍ന്നു. പണപ്പെരുപ്പം 2 ശതമാനത്തില്‍ നിലനിര്‍ത്താനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് കേന്ദ്ര ബാങ്കിന്റെ ലക്ഷ്യത്തിന് താഴേക്ക് പണപ്പെരുപ്പം വീഴുന്നത്.

ഈ കണക്കുകള്‍ പുറത്തുവന്നതോടെ സ്‌റ്റേറ്റ് പെന്‍ഷന്‍ 473 പൗണ്ട് വര്‍ദ്ധിക്കുമെന്ന് ഏകദേശം ഉറപ്പായി. ഇതോടെ 11,502.40 പൗണ്ടില്‍ നിന്നും പ്രതിവര്‍ഷം 11,975 പൗണ്ടിലേക്ക് നിരക്ക് ഉയരും. നവംബര്‍ 7ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ കുറയ്ക്കാനുള്ള സാധ്യതയും ഇതോടെ വര്‍ദ്ധിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends